തോക്കോട്ട് യുവാവിനെ സംഘം ചേർന്ന് വെട്ടിക്കൊന്നു; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ് 

Mar 27, 2026 - 11:35
തോക്കോട്ട് യുവാവിനെ സംഘം ചേർന്ന് വെട്ടിക്കൊന്നു; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ് 

തലപ്പാടി: തോക്കോട്ടെ ബൈക്ക് തടഞ്ഞു നിർത്തി യുവാവിനെ ഒരു സംഘം ആൾക്കാർ വെട്ടിക്കൊന്നു. മംഗളൂരുവിലെ മത്സ്യ വ്യാപാരിയും അജ്മീനടുക്ക, മുല്ലുഗുഡ്ഡെയിൽ താമസക്കാരനുമായ ആരിഫ് ഹുസൈൻ എന്ന ടാബ്ലെറ്റ് ഹാരിഫ് (42) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ ബൈക്കിൽ മംഗളൂരുവിലേക്ക് പോവുകയായിരുന്ന ആരിഫ് തോക്കോട് ഫ്ലൈ ഓവറിൽ എത്തിയപ്പോൾ കാറിലെത്തിയ ഒരു സംഘം ബൈക്ക് തടഞ്ഞു നിർത്തുകയും ആരിഫിനെ റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിനു ശേഷം അക്രമി സംഘം കാറിൽ രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. കൊലയാളി സംഘം കാസർകോട് ജില്ലയിലേയ്ക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ സംശയം. പുലർച്ചെ 3.30 മണിക്ക് ശേഷം തലപ്പാടി വഴി കാസർകോട്ടേക്ക് പോയ വാഹനങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മംഗളൂരു, ബന്തർ പോലീസ് സ്റ്റേഷനിലെ റൗഡി ഷീറ്ററാണ് കൊല്ലപ്പെട്ട ആരിഫ് ഹുസൈൻ എന്നു പോലീസ് പറഞ്ഞു. മുമ്പും ആരിഫ് ഹുസൈനെതിരെ വധശ്രമം ഉണ്ടായിരുന്നു. അന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 1
Wow Wow 0