ഇന്ധനവില വർധിപ്പിച്ച് നയാര എനർജി; പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കൂട്ടി
ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് എണ്ണവില വർധിച്ച സാഹചര്യത്തിൽ പെട്രോളിനും ഡീസലിനും വില വർധിപ്പിച്ച് ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ഇന്ധന ചില്ലറ വിൽപനക്കാരായ നയാര എനർജി. പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയുമാണ് വർധിപ്പിച്ചത്. മിഡിൽ ഈസ്റ്റിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് ആഗോള എണ്ണവിലയിലുണ്ടായ വർധനവിന്റെ ഭാഗമായാണ് നടപടി. റഷ്യൻ കമ്പനിയായ റോസ്‌നെഫ്റ്റിന് ഭൂരിഭാഗം ഓഹരിയുള്ള നയാര എനർജിക്ക് നിലവിൽ രാജ്യത്ത് 6,967 പെട്രോൾ പമ്പുകളുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന സർക്കാർ ആനുകൂല്യങ്ങൾ സ്വകാര്യ കമ്പനികൾക്ക് ലഭിക്കാത്തതാണ് വില വർധിപ്പിക്കാൻ പ്രേരിപ്പിച്ചതായാണ് വിവരം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0