മഹ്ളറത്തുൽ ബദ്‌രിയ്യ വാർഷികം; സ്വാഗത സംഘം രൂപീകരിച്ചു

Mar 25, 2026 - 15:30
മഹ്ളറത്തുൽ ബദ്‌രിയ്യ വാർഷികം; സ്വാഗത സംഘം രൂപീകരിച്ചു

കുണ്ടാർ: സുന്നി സെൻറർ ഉയത്തടുക്ക കുണ്ടാറിൽ സംഘടിപ്പിക്കുന്ന മഹ്ളറത്തുൽ ബദ്‌രിയ്യ വാർഷികം, മതപ്രഭാഷണ പരിപാടിയുടെ വിജയത്തിനായി 33 അംഗ സ്വാഗതസമിതി രൂപീകരിച്ചു. ഉപദേശക സമിതി ചെയർമാൻ: സയ്യിദ് കാസിം തങ്ങൾ. ചെയർമാൻ: മഹ്മൂദ് അടുക്കം. വൈസ് ചെയർമാൻ: അന്തായി യു കെ, മുഹമ്മദ് മൊട്ട, കെ എച്ച് ബഷീർ മുസ്ലിയാർ, കാദർ സി എച്ച്, മൊയ്തു സഅദി. ജനറൽ കൺവീനർ: സുബൈർ മീത്തൽ. വർക്കിംഗ് കൺവീനർ: ഹാരിസ് സഖാഫി, താജുദ്ദീൻ സഖാഫി, അലി മാഷ് കുണ്ടാർ, മുഹമ്മദ് ബള്ളച്ചേരി, കെ എസ് ഹസൈനാർ. ഫിനാൻസ്: ഹംസ ഹാജി കുണ്ടാർ.

കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് കുണ്ടാർ യൂണിറ്റിന്റെ നേതൃത്വത്തിത്തിൽ 2026 മെയ് 5 ചൊവ്വ രാത്രി ഏഴു മണിക്ക് നടക്കുന്ന മഹ്ളറത്തുൽ ബദ്‌രിയ്യ മജ്ലിസിന് സയ്യിദ് മുത്തുക്കോയ തങ്ങൾ കണ്ണവം നേതൃത്വം നൽകും. സയ്യിദ് ജലാലുദ്ധീൻ കാമിൽ സഖാഫി അൽ അർഷദി ഉൽബോധനം നടത്തും. അനസ് അമാനി പുഷ്പഗിരി മതപ്രഭാഷണം നടത്തും. കൂട്ടുപ്രാർത്ഥനയ്ക്ക് സയ്യിദ് ശിഹാബുദ്ധീൻ മുത്തന്നൂർ തങ്ങൾ നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0