കുമ്പളയിൽ ഉദ്ഘാടനത്തിനൊരുങ്ങി സഹകരണ മേഖലയിലെ ആദ്യത്തെ ഇ.വി. ചാർജിംഗ് സ്റ്റേഷൻ
കുമ്പള: ജില്ലാ സഹകരണ ആസ്‌പത്രി സംഘത്തിൽ സോളാർ അധിഷ്ടിത ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനത്തിനൊരുങ്ങി. ജില്ലയിൽ സഹകരണ മേഖലയിലെ ആദ്യത്തേതാണ് ഈ സംരംഭം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന പ്രൊജെക്ടിൽ അനർട്ടിൻ്റെ സബ്‌സിഡിയും ലഭിക്കും. ഇലക്ട്രിക്ക് വാഹന ഉടമകൾക്ക് ചുരുങ്ങിയ നിരക്കിൽ ചാർജ് ചെയ്യാൻ സാധിക്കും. കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക്/ എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് സോളാർ ഇ.വി ചാർജിംഗ് സ്റ്റേഷൻ സ്ഥാപിച്ചത്. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടീം കോ-ഓപ്പറേറ്റീവ് ആണ് കൺസൾട്ടൻസി. ഇലക്ട്രിക്കൽ വർക്ക് ചെയ്തത് കാസർകോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂ പവർ ടെക് ആണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0