മുഹിമ്മാത്ത് അബുദാബി കമ്മിറ്റിക്ക് നവ സാരഥികൾ

Mar 23, 2026 - 14:36
മുഹിമ്മാത്ത് അബുദാബി കമ്മിറ്റിക്ക് നവ സാരഥികൾ

അബുദാബി: വടക്കൻ കേരളത്തിന്റെ അഭിമാന സ്ഥാപനമായ കാസർഗോഡ് പുത്തിഗെ മുഹിമ്മാത്തുൽ മുസ്ലിമീൻ എജുക്കേഷൻ സെൻറർ അബുദാബി കമ്മിറ്റിയുടെ പുതിയ നേതൃത്വം നിലവിൽ വന്നു. അബുദാബി സഅദിയ്യ സെന്ററിൽ നടന്ന ജനറൽ ബോഡി യോഗത്തിന് മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റി സെക്രട്ടറി അബൂബക്കർ കാമിൽ സഖാഫി നേതൃത്വം നൽകി. കെ എച്ച് മുഹമ്മദ് കുഞ്ഞി സഖാഫിയുടെ അധ്യക്ഷതയിൽ ഹംസ അഹ്‌സനി ഉദ്ഘാടനം ചെയ്‌തു. മുഹിമ്മാത്ത് മുദരിസ് ശരീഫ് സഖാഫി അനുസ്മരണ സംഗമവും സ്ഥാപന സഹകാരികൾക്കും പ്രവർത്തകർക്കും വേണ്ടിയുള്ള പ്രാർത്ഥനാ മജ്‌ലിസും ഇഫ്താർ സംഗമവും നടന്നു. ഉമ്മർ സഖാഫി സ്വാഗതം പറഞ്ഞു. സമീർ ചിത്താരി ജനറൽ റിപ്പോർട്ടും അബ്ബാസ് കട്ടൂർ ഫിനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു. 2026- 27  വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി സിദ്ധീഖ് ഹാജി ഉളുവാർ (പ്രസിഡന്റ്). ഉമർ സഖാഫി, മുഹമ്മദ് മുസ്‌ലിയാർ കാനക്കോട്, ജി.യു. ഖാദർ, ടി.കെ. മുഹമ്മദ് (വൈസ് പ്രസിഡന്റ്). കെ.എച്ച്. മുഹമ്മദ് കുഞ്ഞി സഖാഫി (ജനറൽ സെക്രട്ടറി). സമീർ ചിത്താരി  (വർക്കിംഗ് സെക്രട്ടറി). ലത്തീഫ് ഗുഡ്ഡെ, ഷംസുദ്ദീൻ ഹിമമി (സെക്രട്ടറി). റഫീഖ് നെക്രാജെ (ഫിനാൻസ് സെക്രട്ടറി). അബ്ബാസ് കട്ടൂർ, മുക്താർ ഹിമമി, മുആദ് ഹിമമി, ഇബ്രാഹിം ഖലീൽ ഹിമമി (കോർഡിനേറ്റർ) എന്നിവരെ തെരെഞ്ഞെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0