അറിവിന്റെ വാതായനം തുറന്ന് 'തഖ്‌വീൻ' റമളാൻ ക്യാമ്പയിന് പ്രൗഢ സമാപ്തി

Mar 21, 2026 - 14:52
അറിവിന്റെ വാതായനം തുറന്ന് 'തഖ്‌വീൻ' റമളാൻ ക്യാമ്പയിന് പ്രൗഢ സമാപ്തി

ദേളി: ആത്മവിശുദ്ധിയുടെ മാസമായ റമളാനിൽ വിദ്യാർത്ഥികളുടെ ആത്മവിചിന്തനവും ബൗദ്ധിക മികവും ലക്ഷ്യമാക്കി സംഘടിപ്പിച്ച തഖ്‌വീൻ റമളാൻ ക്യാമ്പയിൻ സമാപിച്ചു. റമളാൻ ഒന്ന് മുതൽ ആരംഭിച്ച ക്യാമ്പയിൻ വിവിധ സെഷനുകൾക്ക് സഅദിയ്യ ദഅവാ കോളേജ് വിദ്യാർത്ഥികൾ നേതൃത്വം നൽകി. മൻഹജ് സെഷനുകളിൽ ഖുർആനിലെ ആയത്തുകൾ നൈതികവും സാമൂഹികവുമായ ആശയങ്ങളുമായി ബന്ധിപ്പിക്കുകയും വിദ്യാർഥികളിൽ ഉള്ളുണർത്തുന്ന ചോദ്യോത്തരങ്ങളും സൃഷ്ടിച്ചു. ഇൻസൈറ്റ് ഓഡിയോ പരമ്പര തഫ്സീർ ചിന്തകൾ ലളിതമായി അവതരിപ്പിച്ചു. ക്വയറ്റ് ഫ്രെയിംസ് വീഡിയോ പരമ്പര വിദ്യാർത്ഥികളുടെ ആത്മപരിശോധനക്ക് വഴിതെളിച്ചു. ഖലം പംക്തിയിലൂടെ ഹാഫിള് അമീൻ സോങ്കാൽ എഴുതിയ  ഒരു മാസം നീണ്ട് നിന്ന  സിരീസ് ചുരുങ്ങിയ ചിന്തകൾ പങ്കുവെക്കുന്ന മികവുറ്റ പദ്ധതിയായി മാറി. റീഫ്ലക്ഷൻ എഴുത്ത് മത്സരത്തിലൂടെ വിദ്യാർത്ഥികളുടെ അവതരണശേഷി വളർത്തുകയും ഡയലോഗ് സെഷനുകൾ ഗൂഗിൾ മീറ്റ് മുഖേന സംഘടിപ്പിച്ച് ബൗദ്ധിക സംവാദങ്ങൾക്ക് വേദി ഒരുക്കുകയും ചെയ്‌തു. സുആൽ സെഷൻ വഴി വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്കുള്ള മസ്അലകൾ വിശദീകരിച്ചു. ഡിഗ്രി ഒന്നാം വർഷം മുതൽ പിജി  വരെയുള്ള വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ക്യാമ്പയിനെ മികവുറ്റതാക്കി.

What's Your Reaction?

Like Like 3
Dislike Dislike 0
Love Love 2
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 2