നെല്ലിക്കുന്നിൽ കാരുണ്യത്തിന്റെ തണലൊരുക്കി ‘സാന്ത്വനം റമളാൻ റിലീഫ്’; 90 കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റും ചികിത്സാ സഹായവും വിതരണം ചെയ്തു

Mar 18, 2026 - 11:57
Mar 18, 2026 - 12:02
നെല്ലിക്കുന്നിൽ കാരുണ്യത്തിന്റെ തണലൊരുക്കി ‘സാന്ത്വനം റമളാൻ റിലീഫ്’; 90 കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റും ചികിത്സാ സഹായവും വിതരണം ചെയ്തു

കാസർഗോഡ്: വിശുദ്ധ റമളാൻ പകർന്നു നൽകുന്ന കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും സന്ദേശം ഉയർത്തിപ്പിടിച്ച് നെല്ലിക്കുന്ന് കേരള മുസ്ലിം ജമാഅത്ത്, SYS, SSF കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ 'സാന്ത്വനം റമളാൻ റിലീഫ്' സംഘടിപ്പിച്ചു. നെല്ലിക്കുന്ന് പള്ളി ഗേറ്റിന് സമീപം നടന്ന ചടങ്ങിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ച് 90 കുടുംബങ്ങൾക്കുള്ള ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു. സേവന പ്രവർത്തനങ്ങൾ കേവലം ചടങ്ങുകളല്ലെന്നും മറിച്ച് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്നും അശരണർക്ക് താങ്ങാവുമ്പോഴാണ് വ്രതാനുഷ്ഠാനം പൂർണ്ണമാകുന്നതെന്നും സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം പ്രവർത്തനങ്ങൾ എന്നും മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് കാസർഗോഡ് സർക്കിൾ ജനറൽ സെക്രട്ടറി ഇഖ്ബാൽ ഖാസി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സോൺ പ്രസിഡന്റ് ശാഫി സഖാഫി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. കേരള മുസ്ലിം ജമാഅത്ത് ജില്ലാ എക്സിക്യൂട്ടീവ് ടിപ്പു മുഹമ്മദ്, രണ്ട് അർഹരായ വ്യക്തികൾക്കുള്ള 40,000 രൂപയുടെ ചികിത്സാ സഹായം കൈമാറി. വാർഡ് കൗൺസിലർ അബ്ദു എൻ എച്ച് സാമ്പത്തിക സഹായ വിതരണവും ആശംസയും നിർവ്വഹിച്ചു. ചടങ്ങിൽ കേരള മുസ്ലിം ജമാഅത്ത് കാസർഗോഡ് സോൺ ജനറൽ സെക്രട്ടറി സി.എം.എ ചേരൂർ, എസ് വൈ എസ് ജില്ലാ സോഷ്യൽ പ്രസിഡന്റ് റസാഖ് സഖാഫി കോട്ടക്കുന്ന്, സാന്ത്വനം വളണ്ടിയർ ജില്ലാ കോഡിനേറ്റർ അലി സഖാഫി തുടങ്ങിയവർ ആശംസകൾ നേർന്നു. എൻ യു ഇബ്രാഹിം സ്വാഗതവും മുസമ്മിൽ കിങ് നന്ദിയും പറഞ്ഞു. സിറാജ് ഉസ്താദ്, നാസർ സഖാഫി, മൻസൂർ അഹ്മദ്, അബ്ദുൽ ഖാദർ പി.എം, അബ്ദല്ല ഹാജി പള്ളം, മൊയ്തു പാദാർ, അഷ്റഫ് കരിപ്പൊടി, അഹ്മദ് കുട്ടി നെല്ലിക്കുന്ന്, ഇക്ക്ബാൽ എൻ.എ (സബീലുൽ ഹുദാ), സിദ്ധീക്ക് എൻ.യു, ശാഫി കുമ്പള, മുഹമ്മദ് കട്ടപ്പണി തുടങ്ങിയ പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0