കാസർകോട് കെട്ടിടത്തിൽ കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു; രണ്ടുപേർ കസ്റ്റഡിയിൽ

Mar 12, 2026 - 11:31
Mar 12, 2026 - 11:33
കാസർകോട് കെട്ടിടത്തിൽ കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു; രണ്ടുപേർ കസ്റ്റഡിയിൽ

കാസർകോട്: കാസർകോട് നുള്ളിപ്പാടിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപത്ത് ലിഫ്റ്റ് സ്ഥാപിക്കാൻ എടുത്ത കുഴിയിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു. കർണാടക ബലേഗ ഹൊസുരിലെ ചന്ദ്രശേഖർ സുരേഷ് പട്ടാട് (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കർണാടക സ്വദേശികളായ രണ്ടുപേരെ കാസർകോട് ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്‌തു വരുന്നു. ചൊവ്വാഴ്‌ച രാത്രിയാണ് നിർമ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി എടുത്ത കുഴിയിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് എത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ കെട്ടിടത്തിന് അകത്തും വഴിയിലും ചോരപ്പാടുകളും മൃതദേഹത്തിൻ്റെ പല ഭാഗങ്ങളിലും അടിയേറ്റപാടുകളും തലയിൽ ആഴത്തിലുള്ള മുറിവുള്ളതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു. ജനറൽ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. തലക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമായതെന്നാണ് പോസ്റ്റ്‌മോർട്ടത്തിൻ്റെ പ്രാഥമിക റിപ്പോർട്ട്. കൊലപാതകമാണെന്ന നിഗമനത്തിൻ്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്‌ച രാത്രി തന്നെ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു. സംഭവ സ്ഥലത്തുനിന്ന് ലഭിച്ച ഒരു ആധാർ കാർഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കൊലയാളികളെ കണ്ടെത്താൻ സഹായിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0