ഇറാനിയന്‍ സുഹൃത്തുക്കളോടുള്ള ഐക്യദാര്‍ഢ്യവും പിന്തുണയും വീണ്ടും ഉറപ്പിക്കുന്നു; മോജ്തബ ഖമനയിയെ അഭിനന്ദിച്ച് വ്‌ളാഡിമിര്‍ പുടിന്‍

Mar 10, 2026 - 13:40
ഇറാനിയന്‍ സുഹൃത്തുക്കളോടുള്ള ഐക്യദാര്‍ഢ്യവും പിന്തുണയും വീണ്ടും ഉറപ്പിക്കുന്നു; മോജ്തബ ഖമനയിയെ അഭിനന്ദിച്ച് വ്‌ളാഡിമിര്‍ പുടിന്‍

മോസ്കോഇറാന്റെ പുതിയ പരമോന്നത നേതാവ് മോജ്തബ ഖമനയിയെ അഭിനന്ദിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ടെഹ്റാനോടുള്ള അചഞ്ചലമായ പിന്തുണയും ഇറാനിയന്‍ സുഹൃത്തുക്കളോടുള്ള ഐക്യദാര്‍ഢ്യവും താന്‍ വീണ്ടും ഉറപ്പിക്കുന്നുവെന്നും റഷ്യ ഇറാന്റെ വിശ്വസ്ത പങ്കാളിയായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയുടെ വിശ്വസനീയരായ രാജ്യങ്ങള്‍ക്ക് എണ്ണ നല്‍കുന്നത് തുടരുമെന്നും റഷ്യന്‍ എണ്ണ കമ്പനികള്‍ നിലവിലെ സാഹചര്യം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. യുദ്ധം ലോകമെമ്പാടും ഊര്‍ജ്ജ പ്രതിസന്ധിക്ക് കാരണമായി. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ക്രൂഡ് വിതരണം പൂര്‍ണ്ണമായും നിലച്ചേക്കാമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി. ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമല്ലെന്ന് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനിയും വ്യക്തമാക്കിയിട്ടുണ്ട്. യുദ്ധം തുടരുന്നിടത്തോളം കാലം ഹോര്‍മുസ് കടലിടുക്കില്‍ സുരക്ഷ പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്നും കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഇറാന്‍ ഒരു ദൗത്യത്തിന് തയാറെടുക്കുകയാണെന്നും ലാരിജാനി വ്യക്തമാക്കി. മേഖലയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ചൈനയും രംഗത്തെത്തിയിട്ടുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0