പശ്ചിമേഷ്യന്‍ സംഘര്‍ഷം; പൗരന്മാരുടെ സുരക്ഷയ്ക്കും ഊർജ സുരക്ഷയ്ക്കുമാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി

Mar 9, 2026 - 15:29
പശ്ചിമേഷ്യന്‍ സംഘര്‍ഷം; പൗരന്മാരുടെ സുരക്ഷയ്ക്കും ഊർജ സുരക്ഷയ്ക്കുമാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിലെ സർക്കാർ നിലപാട് വ്യക്തമാക്കി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും രാജ്യത്തെ ഊർജ സുരക്ഷയ്ക്കുമാണ് സർക്കാർ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നതെന്ന് വിദേശകാര്യമന്ത്രി രാജ്യസഭയിൽ അറിയിച്ചു. രാജ്യത്തിന്റെ ഇന്ധന പ്രതിസന്ധി സാഹചര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവനക്കിടെ രാജ്യസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി സഭക്ക് പുറത്തു പ്രതിഷേധിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിൽ ചർച്ച വേണമെന്ന ആവശ്യപ്പെട്ടാണ് പാർലമെൻ്റിൻ്റെ ആദ്യദിനത്തിൽ പ്രതിപക്ഷ പ്രതിഷേധം. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംപിമാർ നൽകിയ നോട്ടീസ് സ്‌പീക്കർ തള്ളിയതോടെയാണ് സഭയിൽ ബഹളമുണ്ടായത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0