ബദിയടുക്കയിൽ ചേരിതിരിഞ്ഞുണ്ടായ സംഘട്ടനത്തിൽ ഏഴു പേർക്ക് പരിക്ക്; കേസെടുത്ത് പൊലീസ്

Mar 9, 2026 - 13:55
Mar 9, 2026 - 13:56
ബദിയടുക്കയിൽ ചേരിതിരിഞ്ഞുണ്ടായ സംഘട്ടനത്തിൽ ഏഴു പേർക്ക് പരിക്ക്; കേസെടുത്ത് പൊലീസ്

ബദിയടുക്ക: ബദിയടുക്ക ടൗണിൽ ചേരിതിരിഞ്ഞുള്ള സംഘട്ടനത്തിൽ 7 പേർക്ക് പരിക്കേറ്റു. ബദിയടുക്ക നെട്ടണിഗെ ഹൗസിൽ മുഹമ്മലി സിറാജ് (23), ബദിയടുക്കയിലെ സാബിത്ത്(17), ഹനൻഫസൽ (17), നാസിർ (17) എന്നിവർക്കും ബദിയടുക്ക വളമലയിലെ ധനീഷ്, തൻമയി, ശ്രേയസ് എന്നിവർക്കുമാണ് പരിക്കേറ്റത്. മുഹമ്മദലി സിറാജിന്റെ പരാതിയിൽ ബദിയടുക്കയിലെ ഭരത് ഷെട്ടി, ഹരീഷ്, ബെൻവിത്ത്, മഹേഷ്, അക്ഷയ്, ശ്രേയസ്, രൂപേഷ്, രഞ്ജിത്ത് എന്നിവർക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി ബദിയടുക്ക ഗോളിയടിയിൽ നടന്നുപോകുമ്പോൾ എട്ടംഗസംഘം തടഞ്ഞുനിർത്തി കൈകൊണ്ടും വടി, ഹെൽമറ്റ്, ബിയർ കുപ്പി എന്നിവ കൊണ്ടും അടിച്ച് പരിക്കേൽപ്പിച്ചുവെന്നും അക്രമം തടയാൻ ശ്രമിച്ചപ്പോൾ സാബിത്ത്, ഹനൻഫസൽ, നാസിർ എന്നിവരെയും അടിച്ച് പരിക്കേൽപ്പിച്ചെന്നുമാണ് മുഹമ്മദലി സിറാജിന്റെ പരാതി. ബദിയടുക്ക ടൗണിലെ ക്യാപിറ്റൽ കഫേ എന്ന ഹോട്ടലിന് മുന്നിൽ വെച്ച് സംഘം ചേർന്ന് മർദ്ദിച്ചുവെന്നാണ് ധനീഷിൻ്റെ പരാതിയിലുള്ളത്. ധനീഷിന്റെ പരാതിയിൽ ബദിയടുക്കയിലെ നാസിർ, സാബിത്ത്, സിറാജ്, റിയാസ്, അനൻഷ എന്നിവർക്കും കണ്ടാലറിയാവുന്ന അഞ്ചുപേർക്കുമെതിരെ കേസെടുത്തു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0