രാഹുല്‍ ഗാന്ധി കേരളത്തില്‍; രണ്ട് ദിവസത്തെ സന്ദർശനത്തിൽ വിവിധ പരിപാടികളിൽ സംബന്ധിക്കും
തിരുവനന്തപുരം: രണ്ടുദിവസത്തെ സന്ദർശനത്തിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി
കേരളത്തിൽ. കൊല്ലം ആശ്രാമം മൈതാനത്തു നടക്കുന്ന ശ്രീനാരായണ ഗുരു - മഹാത്മാ ഗാന്ധി മഹാസംഗമ ശതാബ്‌ദി ആഘോഷം രാവിലെ പതിനൊന്ന് മണിക്ക് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്‌തു. ഉച്ചയ്ക്ക് കുട്ടിക്കാനം മരിയൻ കോളജിലെ വിദ്യാർഥികളുമായി അദ്ദേഹം സംവദിക്കും. നാളെ രാവിലെ പത്തു മണിക്ക് തിരുവനന്തപുരം ഐടി പ്രൊഫഷനലുകളുമായി രാഹുൽ കൂടിക്കാഴ്‌ച നടത്തും. ടെക്നോ പാർക്കിലെ ട്രാവൻകൂർ ഹാളിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ 80 ഐടി പ്രൊഫഷനലുകൾക്ക് പുറമെ സ്റ്റാർട്ട് അപ് പ്രതിനിധികൾ, വിവിധ കമ്പനികളിലെ സിഇഒമാർ തുടങ്ങിയവരും പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ സമാപന സമ്മേളന ഉദ്ഘാടനവും നാളെ വൈകിട്ട് പുത്തരിക്കണ്ടത്ത് രാഹുൽ ഗാന്ധി നിർവ്വഹിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0