ഡ്രൈവിംഗിനിടയിൽ ഹൃദയാഘാതം; ഓട്ടോറിക്ഷ കാറിലിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം
കാസർകോട്: നിർത്തിയിട്ടിരുന്ന കാറിൽ ഓട്ടോ റിക്ഷയിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. സി ഐ ടി യു നേതാവും നീലേശ്വരം മാർക്കറ്റ് ഓട്ടോ സ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവറും കൊട്രച്ചാൽ സ്വദേശിയുമായ ഗോപാലൻ (60)ആണ് മരിച്ചത്. ഡ്രൈവിംഗിനിടയിൽ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് മരണമുണ്ടായതെന്നാണ് പറയപ്പെടുന്നത്. ബുധനാഴ്‌ച രാവിലെ നീലേശ്വരം പേരോൽ മിൽമ ഷോപ്പിന് സമീപമാണ് അപകടം. പേരോലിൽ എത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടതോടെ ഓട്ടോ നിയന്ത്രണം വിടുകയും റോഡരികിൽ നിർത്തിയിട്ട കാറിൽ ഇടിക്കുകയുമായിരുന്നു. സ്ഥലത്ത് ഉണ്ടായിരുന്നവർ ഉടൻ തന്നെ ഗോപാലനെ സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0