ഉള്ളാൾ പള്ളിക്ക് സമീപം ബോംബ് ഭീഷണി നടത്തിയ യുവാവ് അറസ്റ്റിൽ

Mar 4, 2026 - 14:28
ഉള്ളാൾ പള്ളിക്ക് സമീപം ബോംബ് ഭീഷണി നടത്തിയ യുവാവ് അറസ്റ്റിൽ

മംഗലാപുരം: കഴിഞ്ഞ ദിവസം ഉള്ളാൾ പള്ളിയിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് പ്രകോപനമായ രീതിയിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത‌ കേസിലെ പ്രതിയെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്‌തു. ഭട്കൽ ദേവിനഗർ സ്വദേശിയായ ശങ്കർ മസ്ത‌പ്പ മോഗർ(35)ആണ് അറസ്റ്റിലായത്. 'ശങ്കർ 11916' എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് പ്രതി ഉള്ളാൾ പള്ളിയിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് പോസ്റ്റിട്ടത്. ഇതിൻ്റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നിരവധി പേർ നവമാധ്യമങ്ങളിൽ ചേരിതിരിഞ്ഞ് പോർവിളികൾ നടത്തിയതിന് പിന്നാലെ പ്രശ്നം സാമുദായിക സംഘർഷത്തിന് വഴിവെക്കുമെന്നതിനാൽ ഒരു വ്യക്തി ഉള്ളാൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്ന് കേസെടുത്ത പൊലീസ് ശങ്കർ മൊഗറിൻ്റെ അക്കൗണ്ട് കണ്ടെത്തി ഇന്നലെ പ്രതിയെ അറസ്റ്റ് ചെയ്‌ത്‌ കോടതിയിൽ ഹാജരാക്കുകയായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0