മയ്യളം- പൻചോടി ക്രോസ്സ് ബാർ കം ബ്രിഡ്ജ് പ്രവർത്തി ഉദ്ഘാടനം ചെയ്തു
മുള്ളേരിയ: കാസര്‍കോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ദേലംപാടി ഗ്രാമ പഞ്ചായത്തിലെ മയ്യളം പൻചോടി ക്രോസ്സ് ബാർ കാം ബ്രിഡ്ജ് പ്രവർത്തി ഉദ്ഘാടനം ചെയ്തു. മയ്യളം നിവാസികളുടെ ഏറെ കാലത്തെ ആഗ്രഹമാണ് ഇതിലൂടെ സാധ്യമാകുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ ഹാജി അധ്യക്ഷത വഹിച്ചു. ഉദുമ നിയോജക മണ്ഡലം എം എൽ എ സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം നിര്‍വഹിച്ചു. ശ്രീ അനൂപ് കുമാർ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ ഡി ബി സ്പെഷ്യൽ ഓഫീസർ വി ചന്ദ്രൻ മുഖ്യ അതിഥിയായി സംബന്ധിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഉഷ, ശാരദ ബി, രത്തന്‍ കുമാർ, സൈറ എ ബി ബഷീര്‍, ഗംഗാദരന്‍ കാൻത്തടുക്ക, ജില്ലാ പഞ്ചായത്ത് അംഗം വത്സല ഒ, ഗേപാലൻ ജി, എ പി കുശലൻ, സി എച്ച് അഷ്റഫ് ഹാജി, കൊറഗപ്പ റൈ, ഉമേഷ ബെള്ളിപ്പാടി, തുടങ്ങിയവർ സംബന്ധിച്ചു. അബ്ദുല്ല എ സ്വാഗതവും തിമയ്യ നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0