ആരോഗ്യമന്ത്രി വീണ ജോർജ് തിരുവനന്തപുരത്തേക്ക് തിരിച്ചു

Feb 27, 2026 - 10:55
ആരോഗ്യമന്ത്രി വീണ ജോർജ് തിരുവനന്തപുരത്തേക്ക് തിരിച്ചു

കണ്ണൂർ: കെ എസ് യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആരോഗ്യ മന്ത്രി വീണ ജോർജ് തിരുവനന്തപുരത്തേക്ക് തിരിച്ചു. രാത്രി ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിന്റെ നിർദ്ദേശാനുസരണം പുലർച്ചെ നാല് മണിയോടെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ഡിസ്‌ചാർജായ മന്ത്രി സ്വന്തം വാഹനത്തിലാണ് തിരുവനന്തപുരത്തേക്ക് തിരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മന്ത്രിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുള്ളതായും രക്തസമ്മർദ്ദം സാധാരണ നിലയിലേക്ക് എത്തിയതായും ആരോഗ്യനില തൃപ്തികരമാണെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തി. ഈ സാഹചര്യത്തിലാണ് തുടർചികിത്സ തലസ്ഥാനത്ത് മതിയെന്ന് തീരുമാനിച്ചത്. അതേസമയം കെ എസ് യു പ്രതിഷേധത്തിനിടെയുണ്ടായ അനിഷ്‌ട സംഭവങ്ങളിൽ ശാരീരിക അസ്വസ്ഥതകൾ നിലനിന്നിരുന്നതിനാൽ മന്ത്രിയുടെ മൊഴിയെടുക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ ഡോക്‌ടർമാർ അനുമതി നൽകിയിരുന്നില്ല. ഇതിനായി അന്വേഷണ സംഘം ഇന്ന് വീണ്ടും അനുമതി തേടും. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമാക്കാൻ അന്വേഷണ സംഘം ആർ പി എഫിന് അപേക്ഷ നൽകിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന പ്രതിഷേധത്തിന്റെ കൂടുതൽ വ്യക്തതയുള്ള ദൃശ്യങ്ങൾ ലഭിക്കുന്നതോടെ കേസിൽ നിർണ്ണായക പുരോഗതിയുണ്ടാകുമെന്ന വിലയിരുത്തലിലാണ് പൊലീസ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0