നൂറിന്റെ നിറവിൽ അംഗഡിമുഗർ ഗവ: ഹയർ സെക്കന്ററി സ്കൂൾ; പുതിയ കെട്ടിടം മാർച്ച് 3ന് ഉദ്ഘാടനം ചെയ്യും

Feb 27, 2026 - 09:59
Feb 27, 2026 - 10:08
നൂറിന്റെ നിറവിൽ അംഗഡിമുഗർ ഗവ: ഹയർ സെക്കന്ററി സ്കൂൾ; പുതിയ കെട്ടിടം മാർച്ച് 3ന് ഉദ്ഘാടനം ചെയ്യും

അംഗഡിമുഗർ: നൂറിന്റെ നിറവിലേക്ക് കാലെടുത്ത് വെക്കുന്ന പുത്തിഗെ പഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കൻഡറി സ്കൂളായ അംഗഡിമുഗർ ഗവ: ഹയർ സെക്കന്ററി സ്കൂളിന് കാസർഗോഡ് വികസന പേക്കേജിൽ ഉൾപ്പെടുത്തി നിർമിച്ച രണ്ട് കോടിയുടെ ഇരു നില കെട്ടിടം മാർച്ച് മൂന്നിന് എ കെ എം അഷറഫ് എം എൽ എ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രഗത്ഭർ സംബന്ധിക്കും. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന സ്കൂളിന് പുതിയ കെട്ടിടം ഒരു മുതൽക്കൂട്ടവും. നിലവിൽ പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ ആയിരത്തിലധികം വിദ്യാർത്ഥികൾ പഠനം നടത്തുന്നു. 1921 ൽ ക്ലാസ്സ് ആരംഭിച്ചിരുന്നുവെങ്കിലും 1927 ലാണ് ഔദ്യോഗിക രജിസ്റ്റർ പ്രകാരം സ്കൂൾ ആരംഭിക്കുന്നത് .
1977 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. ആദ്യം ഷിഫ്റ്റ് സബ്രദായത്തിലൂടെയാണ് സ്കൂൾ പ്രവർത്തിച്ചിരുന്നതെങ്കിലും സർക്കാറിന്റെ വിവിധ ഏജൻസികൾ നാട്ടുകാരുടെ സഹകരണത്തോടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയായിരുന്നു.

പരിപാടിയുമായി ബന്ധപ്പെട്ട് നടന്ന സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് അംഗം ജി എസ് സോമശേഖര ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബഷീർ കൊട്ടുടൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ജുനൈദ് ഉറുമി, വാർഡ് അംഗം ശിവപ്പ റായ്, മഹ്മൂദ് മിലിട്ടറി, വിട്ടാൽ റായ്, സുലൈമാൻ ഉജംപദവ്, അബ്ദുള്ള കണ്ടത്തിൽ, റഫീക് അംഗഡിമുഗർ, അൻസാർ, ആസാദ് ഫൈക്സ്, സിദ്ദീഖ് വി വി സംസാരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0