ഹണിട്രാപ്പിൽ ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂരമര്‍ദ്ദനം; സ്ത്രീയടക്കം രണ്ട് പേര്‍ പിടിയില്‍

Feb 26, 2026 - 15:02
ഹണിട്രാപ്പിൽ ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂരമര്‍ദ്ദനം; സ്ത്രീയടക്കം രണ്ട് പേര്‍ പിടിയില്‍

കൊച്ചി: ഭിന്നശേഷിക്കാരനായ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കാനുള്ള ശ്രമത്തിനിടെ ഭിന്നശേഷിക്കാരനായ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ മുഖ്യപ്രതികൾ പിടിയിൽ. കേസിലെ ഒന്നാം പ്രതി സഫ്‌ന, അമൽ എന്നിവരാണ് പിടിയിലായത്. ബധിരനും മൂകനുമായ അമൽ ദേവിനാണ് കഴിഞ്ഞ ദിവസം മർദ്ദനമേറ്റത്. സഫ്‌ന ഉൾപ്പെടുന്ന നാലംഗ സംഘമാണ് സംഭവത്തിന് പിന്നിൽ. യുവതിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ പ്രതികൾ നിർബന്ധിച്ചുവെങ്കിലും വിസമ്മതിച്ചതോടെയാണ് ക്രൂര മർദ്ദനത്തിന് ഇരയാക്കിയത്. ദേഹത്താകമാനം മർദ്ദനമേറ്റതിന്റെ പാടുകളുണ്ട്. രണ്ടു പ്രതികളെ കടവന്ത്ര പോലീസ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. ഞായറാഴ്ച വൈകിട്ടാണ് കടവന്ത്രയിൽ ലോഡ്ജിലേക്ക് യുവാവിനെ സംഘം വിളിച്ചു വരുത്തിയത്. ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതോടെ യുവതിയടക്കമുള്ള പ്രതികൾ യുവാവിനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തെ തുടർന്ന് യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞു. ഗുരുതര പരിക്കുകളോടെ അമൽ ദേവ് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0