മുഖ്യമന്ത്രിയുടെ സന്ദേശങ്ങൾ സർക്കാർ ജീവനക്കാരുടെ നമ്പറിലേക്ക് അയക്കരുതെന്ന് ഹൈക്കോടതി 

Feb 24, 2026 - 15:10
മുഖ്യമന്ത്രിയുടെ സന്ദേശങ്ങൾ സർക്കാർ ജീവനക്കാരുടെ നമ്പറിലേക്ക് അയക്കരുതെന്ന് ഹൈക്കോടതി 

കൊച്ചി: മുഖ്യമന്ത്രിയുടെ സന്ദേശം സർക്കാർ ജീവനക്കാടെ വാട്‌സ്ആപ്പ് നമ്പറിലേക്ക് എത്തിയതിനെതിരായ ഹരജിയിൽ മുഖ്യമന്ത്രിക്ക് തിരിച്ചടിയായി ഹൈക്കോടതി വിലക്ക്. സംഭവം ഗുരുതരമായ ആരോപണമാണെന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഇനി ഒരു സന്ദേശവും അയക്കരുതെന്നും ഹൈക്കോടതി നിർദേശം നൽകി. ഉദ്യോഗസ്ഥരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി ദുരുപയോഗിക്കുന്നെന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം. പത്ത് ശതമാനം ക്ഷാമബത്ത അനുവദിച്ച് ഉത്തരവിറങ്ങിയതിന് പിന്നാലെയാണ് ജീവനക്കാരുടെ നമ്പറിലേക്ക് സന്ദേശമെത്തിയത്. ഡി എ കുടിശിക ഉൾപ്പടെ ജീവനക്കാർക്ക് അനുവദിച്ച ആനുകൂല്യങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു സർക്കാർ ജീവനക്കാരുടെ വാട്‌സ് ആപ്പ് നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശമെത്തിയത്. വ്യക്തിഗത വിവരങ്ങൾ ഔദ്യോഗിക ആവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് മുൻകാല ഉത്തരവുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും സംഭവത്തിൽ സംസ്ഥാന സർക്കാരിന് വിശദീകരണം തേടി നോട്ടീസ് അയക്കുകയും ചെയ്‌തു. കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണനയിൽ വരും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0