16 വയസ്സിന് താഴെയുള്ളവർക്ക് ഫോൺ ഉപയോഗം വിലക്കാനൊരുങ്ങി കർണാടക സർക്കാർ
ബാംഗ്ലൂർ: കുട്ടികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന സോഷ്യല്‍ മീഡിയ ആസക്തിയും മയക്കുമരുന്ന് ഉപയോഗവും തടയുക എന്ന ലക്ഷ്യത്തോടെ പുതിയ നീക്കത്തിനൊരുങ്ങി കർണാടക സർക്കാർ. 16 വയസ്സിന് താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കാനാണ് സർക്കാർ തീരുമാനം. മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് ഈ നിയന്ത്രണം ബാധകമാകില്ലെന്നും കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനാണ് ഇത്തരം നടപടികളെക്കുറിച്ച് ചിന്തിക്കുന്നതെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. സോഷ്യല്‍ മീഡിയ ആസക്തി കുട്ടികളുടെ മാനസികാരോഗ്യത്തെയും വിദ്യാഭ്യാസത്തെയും പെരുമാറ്റത്തെയും ദോഷകരമായി ബാധിക്കുന്നുവെന്ന ആശങ്ക മുഖ്യമന്ത്രി പങ്കുവെച്ചു. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ മാതൃക കര്‍ണാടകയും പരിഗണിക്കുന്നുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



