കൈക്കൂലി വാങ്ങിയ കേസിൽ കര്‍ണാടക എം എല്‍ എ അറസ്റ്റില്‍ 

Feb 22, 2026 - 12:44
കൈക്കൂലി വാങ്ങിയ കേസിൽ കര്‍ണാടക എം എല്‍ എ അറസ്റ്റില്‍ 

ബാംഗ്ലൂർ: കൈക്കൂലി വാങ്ങിയെന്ന കേസിൽ കർണാടകയിലെ ബി ജെ പി എം എൽ എ അറസ്റ്റിലായി. ഗഡഗ് ജില്ലയിലെ ഷിരഹട്ടി മണ്ഡലം എം എൽ എ. ചന്ദ്ര ലമാനിയാണ് അറസ്റ്റിലായത്. കരാറുകാരനിൽ നിന്ന് അഞ്ചുലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ഇദ്ദേഹത്തെയും പേഴ്‌സണൽ അസിസ്റ്റന്റുമാരായ രണ്ട് പേരെയും അറസ്റ്റു ചെയ്‌തത്‌. 

ജലസേചന വകുപ്പിൻ്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് കരാറുകാരനിൽ നിന്ന് എം എൽ എ 11 ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. നഗരത്തിലെ ഒരു ഹോസ്പിറ്റലിൽ വെച്ചായിരുന്നു അറസ്റ്റ്. ലോകായുക്ത പോലീസ് നടത്തിയ റെയ്‌ഡിനിടെ പേഴ്‌സണൽ അസിസ്റ്റന്റ 50,000 രൂപ അടങ്ങിയ കവർ ഹോസ്പിറ്റലിന് പിന്നിലുള്ള സ്വകാര്യ സ്‌കൂൾ കോമ്പൗണ്ടിലേക്ക് വലിച്ചെറിഞ്ഞിരുന്നു. ഹോസ്പിറ്റലിൽ നിന്നും കണ്ടെത്തിയ നാലര ലക്ഷം രൂപക്കൊപ്പം ഈ തുകയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0