നിയമസഭയിൽ തിളങ്ങി എ.കെ.എം അഷ്റഫ്; ഉന്നയിച്ചത് ആയിരത്തിലധികം ചോദ്യങ്ങൾ
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിൽ ജനകീയ വിഷയങ്ങൾ ഉന്നയിക്കുന്നതിൽ സജീവ സാന്നിധ്യമായി മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ്. നിയമസഭയുടെ കഴിഞ്ഞ സമ്മേളനങ്ങൾ വരെയുള്ള കണക്കുകൾ പ്രകാരം ആയിരത്തിലധികം ചോദ്യങ്ങളാണ് അദ്ദേഹം സഭയിൽ ഉന്നയിച്ചത്. മഞ്ചേശ്വരം മണ്ഡലത്തിലെ വികസന മുരടിപ്പും അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ ജനങ്ങൾ നേരിടുന്ന സങ്കീർണ്ണമായ പ്രശ്നങ്ങളും സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു. ചോദ്യങ്ങൾക്ക് പുറമെ സഭയുടെ സവിശേഷ ശ്രദ്ധ വേണ്ട വിഷയങ്ങളിൽ 18 സബ്മിഷനുകളും 4 ശ്രദ്ധ ക്ഷണിക്കലുകളും അദ്ദേഹം അവതരിപ്പിച്ചു.
കാസർകോട് ജില്ലയിലെയും പ്രത്യേകിച്ച് മഞ്ചേശ്വരത്തെയും അതിർത്തി ഗ്രാമങ്ങൾ നേരിടുന്ന യാത്രാക്ലേശം, ഭാഷാന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ എന്നിവയിൽ നിരന്തരമായ ഇടപെടൽ നടത്തി. മണ്ഡലത്തിലെ ആശുപത്രികളുടെ നവീകരണം, സ്കൂളുകളുടെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങിയവയിൽ സർക്കാരിന്റെ കൃത്യമായ മറുപടി തേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. മണ്ഡലത്തിലെ വികസനത്തിനായി നിയമസഭയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുന്നതിൽ എ.കെ.എം അഷ്റഫ് മുൻപന്തിയിലാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. സഭയിലെ അദ്ദേഹത്തിന്റെ വാഗ്വാദങ്ങളും ജനകീയ വിഷയങ്ങളിലെ നിലപാടുകളും ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



