അല്‍ ഇമാറ ജില്ലാ ലീഡേഴ്സ് ക്യാമ്പ് നാളെ

കാസറഗോഡ്: സമസ്ത കേരള സുന്നി യുവജന സംഘം കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അല്‍ ഇമാറ ജില്ലാ ലീഡേഴ്സ് ക്യാമ്പ് നാളെ
സീതാംഗോളി റോയല്‍ ഹെറിറ്റേജില്‍ നടക്കും.
വെല്ലുവിളി നിറഞ്ഞ കാലത്തെ സാമൂഹിക ഇടപെടലുകള്‍ക്കും സംഘടനാ വ്യാപനത്തിനും ജില്ലയിലെ ഒമ്പത് സോണ്‍ കമ്മിറ്റി അംഗങ്ങള്‍ക്കും യുവ നേതൃത്വത്തിനും നല്‍കുന്ന പരിശീലന കളരിയാണ് അല്‍ ഇമാറ ലീഡേഴ്സ് ക്യാമ്പ് .ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിച്ച് രാത്രി 10 മണി വരെ നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ വ്യത്യസ്ത സെഷനുകളിലായി പരിശീലനം നല്‍കും. സയ്യിദ് സൈനുല്‍ ആബിദീന്‍ മൂത്തകോയ തങ്ങള്‍ കണ്ണവത്തിന്റെ അധ്യക്ഷതയില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുല്‍ റഷീദ് സഖാഫി മെരുവമ്പായി ഉത്ഘാടനം ചെയ്യും, സയ്യിദ് ഹാമിദ് അന്‍വര്‍ അല്‍ അഹ്ദല്‍ പ്രാരംഭ ദുആക്ക് നേതൃത്വം നല്‍കും. ക്യാമ്പ് അമീര്‍ അബ്ദുല്‍ റഹ്‌മാന്‍ സഖാഫി ചിപ്പാര്‍ കീനോട്ട് അവതരിപ്പിക്കും. സയ്യിദ് അഹ്‌മദ് ജലാലുദ്ധീന്‍ അല്‍ ബുഖാരി, അബ്ദുല്‍ കാലം മാവൂര്‍ , അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപാറ , സിദീഖ് സഖാഫി ബായാര്‍, താജുദ്ധീന്‍ സുബ്ബയ്ക്കട്ടെ,അഹ്‌മദ് ഷെറിന്‍ ഉദുമ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, ഹാരിസ് ഹിമമി സഖാഫി പരപ്പ,അബ്ദുല്‍ അസീസ് സഖാഫി മച്ചംപാടി,മുനീര്‍ എര്‍മാളം, ഫാറൂഖ് കുബണൂര്‍,ഹനീഫ് സഅദി കുമ്പോല്‍, യൂസുഫ് സഖാഫി കനിയാല, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, സിദ്ദീഖ് ഹനീഫിഅന്നടുക്ക, മൂസ സഖാഫി പൈവളികെ,സിദ്ദീഖ് കോളിയൂര്‍, മഹ്‌മൂദ് അംജദി,അഷ്റഫ് സഖാഫി തലേകുന്നു ഖലീല്‍ മാക്കോട് സോണ്‍ ക്യാബിനറ്റുകള്‍ക്കും,ഡയറക്ടറേറ് മീറ്റുകള്‍ക്കും നേതൃത്വം നല്‍കും. ശിഹാബ് പാണത്തൂര്‍ സ്വാഗതവും ശകീര്‍ പെട്ടിക്കുണ്ട് നന്ദിയും പറയും.
What's Your Reaction?






