എപ്സ്റ്റീന്‍ ഫയല്‍ വിവാദം; എ ഐ ഇംപാക്ട് ഉച്ചകോടിയില്‍ നിന്നും പിന്മാറി ബില്‍ഗേറ്റ്‌സ്
ന്യൂഡൽഹി: ഇന്ത്യയിൽ നടക്കുന്ന എ ഐ ഇംപാക്‌ട് ഉച്ചകോടിയിൽ അമേരിക്കൻ വ്യവസായിയും മൈക്രോസോഫ് ചെയർമാനുമായ ബിൽഗേറ്റ്സ് പങ്കെടുക്കില്ല. ഗേറ്റ്സ് ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് അങ്കൂർ വോറയാകും പങ്കെടുക്കുക. എപ്സ്റ്റീൻ ഫയൽ വിവാദത്തിന് പിന്നാലെയാണ് ഉച്ചകോടിയിൽ നിന്ന് ബിൽ ഗേറ്റ്സിന്റെ പിന്മാറ്റം. 'എല്ലാവർക്കും ക്ഷേമം എല്ലാവർക്കും സന്തോഷം' എന്ന പ്രമേയത്തിൽ നടക്കുന്ന എ ഐ ഇംപാക്ട് ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. ഫ്രഞ്ച് പ്രസിഡന്റും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലുമടക്കം പ്രമുഖർ പങ്കെടുക്കും. ഈ മാസം പതിനാറിന് ആരംഭിച്ച ഉച്ചകോടിയിൽ നൂറിലധികം സി ഒമാരും ഗവേഷകരും സർക്കാർ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
അതേസമയം എ ഐ ഉച്ചകോടിയിൽ കേന്ദ്രസർക്കാരിന് എതിരെ വിമർശനം ശക്തമാക്കുകയാണ് കോൺഗ്രസ്. നവീകരണത്തിനും ആശയവിനിമയത്തിനുമുള്ള വേദി ആകേണ്ടിയിരുന്ന ഉച്ചകോടിയെ ബി ജെ പി ചൈനീസ് ചന്തയാക്കി മാറ്റിയെന്ന് കോൺഗ്രസ് ആരോപിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



