ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ടുപേര്‍ മരിച്ചത് ഭക്ഷ്യവിഷബാധയല്ലെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരം വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് മീൻ വിഭവം കഴിച്ചതിന് പിന്നാലെ രണ്ട് പേർ മരിച്ച സംഭവത്തിൽ ഭക്ഷ്യവിഷബാധയല്ലെന്ന് റിപ്പോർട്ട്. ഭക്ഷ്യസുരക്ഷ വകുപ്പിൻ്റെ പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്. മരിച്ചവർ കഴിച്ച അതേ ഭക്ഷണം അതേ ദിവസം ഇരുന്നൂറുപേർ കഴിച്ചിട്ടുണ്ടെന്നും മറ്റാർക്കും ആരോഗ്യപ്രശ്‌നം ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും ഭക്ഷ്യസുരക്ഷ വകുപ്പിൻ്റെ അംഗീകാരമുള്ള ഹോട്ടലിൽ നിന്നാണ് മരണപ്പെട്ടവർ ഭക്ഷണം കഴിച്ചതെന്നുമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ പ്രാഥമിക റിപ്പോർട്ടിലുള്ളത്. മരണപ്പെട്ടവർക്ക് കടൽ വിഭവം അലർജി ഉണ്ടാക്കുമെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇവർ കഴിച്ച ഭക്ഷണത്തിൻ്റെ പത്ത് സാമ്പിളുകൾ കൊച്ചിയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കൂടി വന്ന ശേഷം അന്തിമ റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് സമർപ്പിക്കും. കൊല്ലം നിലമേൽ സ്വദേശികളായ റഷീദ ബീവി, മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



