ഉപ്പളയിൽ ഭർത്താവ് പള്ളിയിൽ പോയ സമയത്ത് ഭാര്യ ഫാനിൽ തൂങ്ങി മരിച്ചു; പൊലീസ് അന്വേഷണം തുടങ്ങി
കാസർകോട്: ഭർത്താവ് പള്ളിയിൽ പോയസമയത്ത് ഭാര്യ ഫ്ളാറ്റിലെ ഫാനിൽ തുങ്ങി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം ഉപ്പള, അൽമിന ഫ്ളാറ്റിലെ താമസക്കാരനായ മുഹമ്മദ് തൻസിൽ അബ്ദുൽ റഷീദിൻ്റെ ഭാര്യ അഫ്‌സീന ബാനു (28)വാണ് മരണപ്പെട്ടത്. ഭർത്താവ് തറാവീഹ് നിസ്‌കാരത്തിനു പള്ളിയിലേക്ക് പോയ സമയത്തായിരുന്നു സംഭവം. തിരിച്ചെത്തിയപ്പോഴാണ് ഭാര്യയെ കിടപ്പു മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പിതൃസഹോദരൻ്റെ പരാതി പ്രകാരം മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരികയാണ്.
What's Your Reaction?
Like
1
Dislike
0
Love
2
Funny
0
Angry
0
Sad
0
Wow
0



