ബന്തിയോടിൽ കൂട്ട വാഹനാപകടം; രണ്ടു പേർക്ക് ഗുരുതര പരിക്ക് 

Feb 18, 2026 - 10:51
Feb 18, 2026 - 11:17
ബന്തിയോടിൽ കൂട്ട വാഹനാപകടം; രണ്ടു പേർക്ക് ഗുരുതര പരിക്ക് 

കാസർകോട്: ഇന്ന് പുലർച്ചെ ബന്തിയോട് ദേശീയപാത സർവ്വീസ് റോഡിലുണ്ടായ കൂട്ട വാഹനാപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പിക്കപ്പും രണ്ടു ബൈക്കുകളും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ മംഗ്ളൂരു സ്വദേശികൾക്കാണ് പരിക്കേറ്റത്. ഇവർ മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്‌ച പുലർച്ചെ 12.30 ന് കാസർകോട് നിന്നും മംഗ്ളൂരുവിലേക്കുള്ള യാത്ര മധ്യേ അഞ്ചു ബൈക്കുകളിൽ സഞ്ചരിച്ചിരുന്ന സംഘത്തിലെ രണ്ടു പേരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഇരുവരെയും ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പരിക്ക് അതീവ ഗുരുതരമായതിനാൽ മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0