സങ്കായംകര മഹല്ല് ജമാഅത്ത് യുഎഇ കമ്മിറ്റിക്ക് നവ സാരഥികൾ 

Feb 15, 2026 - 19:57
സങ്കായംകര മഹല്ല് ജമാഅത്ത് യുഎഇ കമ്മിറ്റിക്ക് നവ സാരഥികൾ 

അജ്മാൻ: സങ്കായം കര മഹല്ല് കമ്മിറ്റിയുടെ ഗൾഫ് ഘടകമായ യുഎഇ കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം അജ്മാനിൽ നടന്നു. ഉമ്മർ മാഹിൻ മളിയുടെ അധ്യക്ഷതയിൽ എസ് എ അഹ്മദ് ഉദ്ഘാടനം ചെയ്തു.
മുആദ് സഅദി പ്രാർത്ഥന നടത്തി. ശാകിർ ചെറൂണി, അശ്രഫ് മരിക്കുഞ്ചം, ഹകീം നാരംമ്പാടി, അശ്രഫ് തോട്ടം ഉറുമി മുഖ്യാതിഥിയായി. അബ്ദുള്ള മാഹിൻ, ജാഫർ യു എം, സമദ് ടി, റഹ്മാൻ, ശാനിഫ്, ഹബീബ്, അസീസ് തോട്ടം, ജമാൽ മളി, അശ്രഫ് ജി, ഇഖ്ബാൽ ജി സംസാരിച്ചു.

പുതിയ ഭാരവാഹികളായി റസാക്ക് മളി( പ്രസിഡണ്ട്) അലി കെ (ജനറൽ സെക്രട്ടറി) സക്കരിയ മളി (ഫൈനാൻസ്). ഉമർ മാഹിൻ, അബ്ദുല്ല മളി, എസ് എ അഹ്മദ് (വൈ: പ്രസിഡൻ്റ) അസീസ് എം ടി, ഇജാസ് എ എം, ജാഫർ യു എം (ജോ:സെക്രട്ടറി) ചാരിറ്റി: മൊയ്തീൻ മളി, സിദ്ധീഖ് എം സി, റഹ്മാൻ മളി എന്നിവരെ തെരെഞ്ഞെടുത്തു. 

കലാ സാംസ്കാരിക മത്സരത്തിൽ വിജയിച്ച അജ്മൽ കൈസ്, മുആദ് സഅദി, ശാക്കിർ ചെറൂണി എന്നിവർക്ക് ഉപഹാരം നൽകി. അസീസ് എം ടി സ്വാഗതവും അലി കെ നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0