കര്‍ണാടകയിൽ ബസ്സും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം

Feb 15, 2026 - 14:06
കര്‍ണാടകയിൽ ബസ്സും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം

ബംഗളൂരു: നെലമംഗലയിൽ കർണാടക കെഎസ്‌ആർടിസി ബസ്സ് കാറും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം. ജിൻഡാലിന് സമീപം ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. അവധിദിവസം ആഘോഷിക്കാൻ പോയ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ നാലുപേർ വിദ്യാർത്ഥികളും ഒരാൾ ഡ്രൈവറുമായിരുന്നു. തുമകൂരുവിൽ നിന്ന് അമിതവേഗതയിലെത്തിയ ഇൻഡിക്ക കാർ നിയന്ത്രണം വിട്ട് ഡിവൈഡർ ഇടിച്ചിട്ട് ബസിലിടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസവും ബംഗളൂരു ഹോസ്കോട്ടേ- ദാബാസ്പേട്ട് ദേശീയപാതയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഏഴുപേർ മരിച്ചിരുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 1
Wow Wow 0