ബംഗ്ലാദേശിൽ താരിഖ് റഹ്മാൻ്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ചൊവ്വാഴ്ച അധികാരത്തിലേറും
ധാക്ക: പൊതു തെരഞ്ഞെടുപ്പിൽ 299ൽ 211 സീറ്റുകളും സ്വന്തമാക്കിയ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി താരിഖ് റഹ്മാൻ്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച അധികാരത്തിലേറും. പ്രവചനങ്ങൾ എല്ലാം മറികടന്ന വമ്പൻ വിജയമായിരുന്നു ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടേത്. 20 വർഷത്തിനുശേഷമാണ് ബിഎൻപി ബംഗ്ലാദേശിൽ അധികാരത്തിലെത്തുന്നത്. പ്രധാനമന്ത്രി സ്ഥാനാർത്ഥിയും ബിഎൻപി അദ്ധ്യക്ഷനുമായ താരിഖ് റഹ്മാൻ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. ബിഎൻപി 200 ലധികം സീറ്റുകൾ നേടിയപ്പോൾ എതിരാളികളായ ജമാഅത്തെ ഇസ്ലാമി സഖ്യത്തിന് നൂറ് സീറ്റിലേക്ക് പോലും എത്താനായില്ല.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



