ബഹിഷ്‌കരണ വിവാദങ്ങൾക്കൊടുവിൽ ടി 20 ലോകകപ്പിൽ ഇന്ത്യാ - പാക് മത്സരം നാളെ

Feb 14, 2026 - 16:52
ബഹിഷ്‌കരണ വിവാദങ്ങൾക്കൊടുവിൽ ടി 20 ലോകകപ്പിൽ ഇന്ത്യാ - പാക് മത്സരം നാളെ

കൊളംബോ: ആഴ്ചകൾ നീണ്ട ബഹിഷ്‌കരണ വിവാദങ്ങൾക്കൊടുവിൽ ടി20 ലോകകപ്പ് 2026 ൽ ഇന്ത്യയും പാകിസ്‌താനും ഞായറാഴ്ച‌ കൊളംബോയിൽ മത്സരിക്കും. വൈകീട്ട് ഏഴ് മണിക്ക് പ്രേമദാസ സ്റ്റേറഡിയത്തിലാണ് മത്സരം നടക്കുന്നത്. മികച്ച കായികബോധത്തോടെ കളിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ പാകിസ്‌താൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ പറഞ്ഞു. ലോകകപ്പ് വേദികളിൽ ഇന്ത്യയ്ക്കെ‌തിരെ പാകിസ്‌താൻ്റെ റെക്കോർഡ് മികച്ചതല്ലെങ്കിലും മുൻകാല കണക്കുകൾക്ക് നിലവിലെ മത്സരത്തിൽ പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. വയറിലെ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന ഇന്ത്യൻ ഓപ്പണർ അഭിഷേക് വേഗത്തിൽ സുഖം പ്രാപിച്ച് മത്സരത്തിന് ഇറങ്ങണമെന്നാണ് തൻ്റെ ആഗ്രഹമെന്നും ഏറ്റവും മികച്ച ടീമിനെതിരെ കളിക്കാനാണ് പാകിസ്‌താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരത്തിന് വേദിയൊരുങ്ങുന്ന കൊളംബോയിലെ കാലാവസ്ഥയിൽ ആശങ്ക തുടരുകയാണ്. ഞായറാഴ്ച 60 ശതമാനത്തിലധികം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0