ചള്ളങ്കയം താജുൽ ഉലമ സെന്ററിൽ മഹ്‌ളറത്തുൽ ബദ്‌രിയ്യ വാർഷികം ഇന്ന് സമാപിക്കും

Feb 11, 2026 - 12:26
ചള്ളങ്കയം താജുൽ ഉലമ സെന്ററിൽ മഹ്‌ളറത്തുൽ ബദ്‌രിയ്യ വാർഷികം ഇന്ന് സമാപിക്കും

ചള്ളങ്കയം: കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ചള്ളങ്കയം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് കേന്ദ്രങ്ങളിൽ മാസത്തിൽ  നടന്ന് വരുന്ന മഹ്‌ളറത്തുൽ ബദ്‌രിയ്യ വാർഷികത്തിന് ഇന്ന് സമാപ്‌തി കുറിക്കും. കഴിഞ്ഞ ദിവസം തലമുഗർ മഖാം സിയാറത്തോടെ തുടക്കം കുറിച്ച പരിപാടിയിൽ കേരള മുസ്ലിം ജമാഅത്ത് ചള്ളങ്കയം യൂണിറ്റ് പ്രസിഡൻ്റ് ഗുഡ്ഡെ അബ്ദുൽ ഖാദർ ഹാജി പതാക ഉയർത്തി. രാത്രി നടന്ന ഉദ്ഘാടന സംഗമം ഉപാദ്ധ്യക്ഷൻ സി എം അബ്ദുൽ റഹ്മാൻ മുസ്ലിയാർ കന്തലായം പ്രാർത്ഥന നടത്തി. ചള്ളങ്കയം ജുമാ മസ്ജിദ് ഖത്തീബ് അൻസാർ സഅദി ഉദ്ഘാടനം ചെയ്തു. 'വിനോദങ്ങളിലൂടെ ആത്മീയത മറന്ന് പോകുന്ന യുവ തലമുറ' എന്ന വിഷയത്തിൽ ഹംസ മിസ്ബാഹി ഓട്ടപ്പടവ് മുഖ്യ പ്രഭാഷണം നടത്തി. രണ്ടാം ദിവസം 'തകർന്നടിയുന്ന കുടുംബ ജീവിതം' എന്ന വിഷയത്തിൽ മലപ്പുറം ഇർഷാദ് അസ്ഹരി പ്രഭാഷണം നടത്തി. 

ഇന്ന് രാത്രി 7ന് നടക്കുന്ന സമാപന സംഗമത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കാസർകോട് ജില്ല ഉപാദ്ധ്യക്ഷൻ സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങൾ അൽ ഹൈദറൂസി കല്ലക്കട്ട 'റമളാൻ മുന്നൊരുക്കം' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. യൂസുഫ് സഖാഫി ബാളിഗെയുടെ അധ്യക്ഷതയിൽ പരപ്പനങ്ങാടി സയ്യിദ് മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ചള്ളങ്കയം ജുമാ മസ്ജിദ് മുഅദ്ദിൻ അബൂബക്കർ ഹിശാമി, യൂണിറ്റ് എസ് വൈ എസ് ഉപാദ്ധ്യക്ഷൻ മുഹമ്മദ് യഹ്‌യ സഅദി മഹ്‌ളറത്തുൽ ബദ്‌രിയ്യക്ക് നേതൃത്വം നൽകും. അമ്പേരി അബ്ദുൽ റഹീം സഖാഫി സ്വാഗതവും ഡി എ മുഹമ്മദ് നന്ദി അറിയിക്കും. അന്നദാനം ഉണ്ടായിരിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0