ഇന്ത്യയ്ക്ക് മേലുള്ള പിഴത്തീരുവ ഒഴിവാക്കിയ ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്; ഇറക്കുമതി തീരുവ 18 ശതമാനമായി കുറഞ്ഞു

Feb 7, 2026 - 17:07
ഇന്ത്യയ്ക്ക് മേലുള്ള പിഴത്തീരുവ ഒഴിവാക്കിയ ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്; ഇറക്കുമതി തീരുവ 18 ശതമാനമായി കുറഞ്ഞു

വാഷിങ്ടൺ: റഷ്യൻ എണ്ണ വാങ്ങുന്നതിൻ്റെ പേരിൽ ഇന്ത്യയ്ക്ക് മേൽ ചുമത്തിയ 25 ശതമാനം പിഴത്തീരുവ ഒഴിവാക്കിയ ഉത്തരവിൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചു.  ഇന്ത്യയും അമേരിക്കയും വ്യാപാര കരാറിന് അന്തിമരൂപം നൽകിയതിനു പിന്നാലെയാണ് ട്രംപിന്റെ നടപടി. ഇതോടെ ഇന്ത്യയ്ക്കു മേലുള്ള അമേരിക്കയുടെ ഇറക്കുമതി തീരുവ 18 ശതമാനമായി കുറഞ്ഞു.

ഇന്ത്യയും അമേരിക്കയും തമ്മിൽ ഇടക്കാല വ്യാപാര കരാറിനുള്ള ചട്ടക്കൂട് രൂപീകരിച്ചതായും ഉടനടി നടപ്പിലാക്കുമെന്നും ഇടക്കാല കരാർ ഉഭയകക്ഷി വ്യാപാര കരാറിലെത്തിക്കാനായി പ്രവർത്തിക്കുകയും ചെയ്യുമെന്ന് സംയുക്ത പ്രസ്താവനയിൽ അമേരിക്ക വ്യക്തമാക്കി. ചട്ടക്കൂടിന് കീഴിൽ ഇന്ത്യ എല്ലാ അമേരിക്കൻ വ്യവസായ ഉൽപന്നങ്ങൾക്കും വിവിധ കാർഷിക, ഭക്ഷ്യ ഉൽപന്നങ്ങൾക്കും ഇന്ത്യ തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും. പഴങ്ങൾ, സോയാബീൻ, വൈൻ, മദ്യം എന്നീ അമേരിക്കൻ ഉൽപന്നങ്ങളുടെ തീരുവ കുറയും. തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, തുകൽ, രാസവസ്‌തുക്കൾ, ചില യന്ത്രസാമഗ്രികൾ എന്നിങ്ങനെയുള്ള ഇന്ത്യ ഉൽപന്നങ്ങൾക്കുമേൽ 18 ശതമാനം തീരുവ ബാധകമാകും. ഇന്ത്യൻ വിമാനഭാഗങ്ങൾക്കു മേൽ ചുമത്തിയ തീരുവ ഒഴിവാക്കും. അഞ്ചു വർഷത്തിനിടെ 50,000 കോടി ഡോളറിന്റെ അമേരിക്കൻ ഉൽപന്നങ്ങളാണ് ഇന്ത്യയിലെത്തുക. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0