ശബരിമല സ്വർണ്ണക്കൊള്ള; അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമെന്ന് കെ സി വേണു ഗോപാല്‍ 

Feb 7, 2026 - 14:26
ശബരിമല സ്വർണ്ണക്കൊള്ള; അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമെന്ന് കെ സി വേണു ഗോപാല്‍ 

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയെ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്യുന്നതിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്തെത്തി. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ചാണ് എസ്ഐടി അടൂർ പ്രകാശിനെ ചോദ്യം ചെയ്തത്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ. അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. ഗവൺമെന്റിന് മേലുള്ള അഴിമതി ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം നീക്കങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉണ്ണികൃഷ്ണൻ പോറ്റിയും അടൂർ പ്രകാശും തമ്മിലുള്ള ചിത്രങ്ങൾ പുറത്തുവന്നതും, പോറ്റി മുൻപ് സോണിയ ഗാന്ധിയുടെ വസതി സന്ദർശിച്ചപ്പോൾ കൂടെ പോയതും സമ്മാനങ്ങൾ സ്വീകരിച്ചതും അടക്കമുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിലുണ്ട്. സ്വർണ്ണക്കൊള്ള ചർച്ചകളിൽ നിന്ന് കോൺഗ്രസ് ഒളിച്ചോടുകയാണെന്നും യാഥാർത്ഥ്യം പുറത്തുവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0