ധാർമിക മൂല്യങ്ങൾ രാഷ്ട്ര പുരോഗതിക്ക് അനിവാര്യം: സി മുഹമ്മദ് ഫൈസി
പുത്തിഗെ: രാജ്യം നിരവധി വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്നുവെന്നും കേവലം ദാരിദ്ര നിർമ്മാർജ്ജനത്തിലൂടെ മാത്രം പുരോഗതി സാധ്യമല്ലെന്നും ആത്മീയ- ധാർമ്മിക മൂല്യങ്ങൾ വീണ്ടെടുക്കണമെന്നും മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി പറഞ്ഞു. മുഹിമ്മാത്ത് സനദ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരോഗതിയെ പിന്നോട്ട് നയിക്കുന്ന ലഹരിക്കെതിരെ പുതുതലമുറയെ ബോധവൽക്കരിക്കേണ്ടതുണ്ട്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രാജ്യത്താകമാനം വിദ്യാഭ്യാസ കാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതിലൂടെ വലിയ മാറ്റം സമൂഹത്തിൽ ഉണ്ടാക്കാൻ സാധിച്ചു. കൂടുതൽ ഊർജ്ജസ്ഥലമായ സമൂഹത്തിന് മാത്രമേ അതിവേഗ വികാസം കൈവരിക്കാൻ സാധിക്കുകയുള്ളൂ. രാജ്യത്തുണ്ടാകുന്ന ദൈനംദിന വികാസങ്ങളെ ഉപയോഗപ്പെടുത്തി പുരോഗതി കൈവരിക്കാൻ സമൂഹം തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



