68 ഹിമമി പണ്ഡിതർ കൂടി കർമ്മരംഗത്തേക്ക്; സമാപന സമ്മേളനത്തിൽ സനദുകൾ ഏറ്റുവാങ്ങും
പുത്തിഗെ: മുഹിമ്മാത്ത് കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് സപ്തവത്സര കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയ 68 പണ്ഡിതർ കൂടി കർമ്മ രംഗത്തേക്ക്. നാളെ വൈകുന്നേരം നടക്കുന്ന ആത്മീയ സമ്മേളനത്തിൽ റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ, സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ തുടങ്ങിയ ഗുരുനാഥന്മാരിൽ നിന്ന് 'ഹിമമി ശഹാദ' സ്വീകരിക്കും. ഭൗതിക പഠനത്തിൽ എസ് എൻ, കണ്ണൂർ, കാലിക്കറ്റ്, മാംഗ്ലൂർ,തമിഴ്നാട് തുടങ്ങിയ യൂണിവേഴ്സിറ്റികളിൽ നിന്ന് ബാച്ചിലർ ബിരുദവും, ബി.എഡും, പിജിയും കരസ്ഥമാക്കിയാണ് പ്രൊഫഷണൽ രംഗത്തേക്ക് ഇറങ്ങുന്നത്. കാരന്തൂർ മർക്കസു സ്സഖാഫത്തിസ്സുന്നിയ്യയുടെ അഫിലിയേഷനോട് കൂടി പ്രവർത്തിക്കുന്ന മുഹിമ്മാത്ത് കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് മതപഠനത്തിൽ ജാമിഅ മർക്കസിന്റെയും ജാമിഅത്തുൽ ഹിന്ദ് അൽ ഇസ്ലാമിയ്യയുടേയും പരീക്ഷ വിജയിച്ചവരാണ് ഹിമമി ബിരുദം കരസ്ഥമാക്കുന്നത്. ആധുനിക കാല വെല്ലുവിളികൾ നേരിടാൻ സാധ്യമാകുന്ന രൂപത്തിൽ കോഴ്സ്കാലയളവിൽ വിവിധ പാഠ്യേതര പ്രവർത്തികളിൽ മികച്ച നൈപുണ്യം നേടിയാണ് പ്രബോധന വീഥിയിലേക്ക് പ്രവേശിക്കുന്നത്. ഹിമമി ബിരുദത്തിനുശേഷം വിവിധ ഭൗതിക യൂണിവേഴ്സിറ്റികൾ, ജാമിഅ മർക്കസ്, മർക്കസ് നോളജ് സിറ്റി തുടങ്ങിയ സ്ഥലങ്ങളിൽ ഉപരിപഠനാർത്ഥം അഡ്മിഷൻ ചെയ്യും. നിലവിൽ 700 ഓളം പണ്ഡിതർ രാജ്യത്തിനകത്തും പുറത്തും വിവിധ വൈജ്ഞാനിക വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിച്ചു വരികയാണ്.
ഇന്ന് രാവിലെ നടന്ന ചടങ്ങിൽ കോഴ്സ് പൂർത്തിയാക്കിയ 68 ഹിമമി പണ്ഡിതർ സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങളിൽ നിന്ന് സ്ഥാന വസ്ത്രം സ്വീകരിച്ചു. സയ്യിദ് ഖലീൽ അഹ്ദൽ പ്രാർത്ഥന നടത്തി. അബ്ദുറഹ്മാൻ അഹ്സനി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ, അബ്ദുൽ ഖാദർ സഖാഫി, അബൂബക്കർ കാമിൽ സഖാഫി, ഉമർ സഖാഫി കർണൂർ, അബ്ദുസ്സലാം അഹ്സനി, കുഞ്ഞി മുഹമ്മദ് അഹ്സനി, മുഹമ്മദ് ശരീഫ് സഖാഫി, ജമാൽ സഖാഫി, അബ്ദുൽ ഫത്താഹ് സഅദി, അബ്ദുല്ല അഹ്സനി, ഇബ്രാഹിം അഹ്സനി, ഹസ്സൻ ഹിമമി സഖാഫി അറന്തോട്, അബ്ദുൽ ലത്തീഫ് സിദ്ദീഖി, മൻഷാദ് അഹ്സനി, ഇല്യാസ് ഹിമമി സഖാഫി, ഹസൻ ഹിമമി സഖാഫി കക്കിഞ്ച, കബീർ സഅദി തുടങ്ങിയവർ സംബന്ധിച്ചു. മുസ്തഫ സഖാഫി സ്വാഗതവും അശ്റഫ് സഖാഫി ഷേണി നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
1
Funny
0
Angry
0
Sad
1
Wow
0



