'പുകയില രഹിത വിദ്യാലയം' ക്യാമ്പയിനില്‍ പങ്കുചേര്‍ന്ന് മുഹിമ്മാത്ത് ഹയർ സെക്കണ്ടറി സ്കൂളും
പുത്തിഗെ: പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ സഹകരണത്തോടെ നടപ്പിലാക്കുന്ന 'പുകയില രഹിത വിദ്യാലയം' ക്യാമ്പയിനില്‍ മുഹിമ്മാത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കാളികളായി. സമൂഹത്തില്‍ ലഹരിയുടെയും പുകയില ഉത്പന്നങ്ങളുടെയും മറ്റു വ്യവഹാരവും പ്രചാരണവും വർദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്കൂളില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണ്.
സ്കൂളില്‍ നടന്ന പ്രത്യേക അസംബ്ലിയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അഖില്‍ പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഹെഡ്മാസ്റ്റര്‍ അഹമ്മദ് സാദിഖ് ലഹരിവിരുദ്ധ സന്ദേശം കൈമാറി. അഷ്റഫ് സഖാഫി ഉളുവാര്‍, അധ്യാപകരായ രാജീവന്‍, കെ ജിനേഷ് കുമാര്‍, സന്തോഷ് കുമാര്‍, ദേവരാജന്‍, റൈഹാനത്ത്, സന്ധ്യലത തുടങ്ങിയവര്‍ നേതൃത്വം നൽകി.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0