മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; 'മദദ് തേടി' ആത്മീയ സിയാറത്ത് യാത്ര നാളെ
പുത്തിഗെ: ഈ മാസം 28 മുതൽ 31 വരെ നടക്കുന്ന സയ്യിദ് ത്വാഹിറുൽ അഹ്ദൽ 20 മത് ഉറൂസ്, മുഹിമ്മാത്ത് സനദ് ദാന സമ്മേളന ഭാഗമായി സംഘടിപ്പിക്കുന്ന മദദ് തേടിയുള്ള സിയാറത്ത് യാത്ര നാളെ നടക്കും. 1992 ൽ രൂപം നൽകിയ മുഹിമ്മാത്തുൽ മുസ്ലിമീൻ എജുക്കേഷൻ സെന്ററിന്റെ രൂപീകരണ കാലത്തും സ്ഥാപന വളർച്ചയിലും നേതൃപരമായ പങ്കു വഹിക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്‌ത മഹാരഥന്മാരായ നേതാക്കളെ അനുസ്മരിച്ചുകൊണ്ടുള്ള യാത്രക്ക് സ്ഥാപന നേതാക്കൾ നേതൃത്വം നൽകും. താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ ബുഖാരി, നൂറുൽ ഉലമ എം എ അബ്ദുൽ ഖാദർ മുസ്ലിയാർ, കൻസുൽ ഉലമ ചിത്താരി ഹംസ മുസ്ലിയാർ, താജുശ്ശരീഅ അലിക്കുഞ്ഞി മുസ്‌ലിയാർ ഷിറിയ, സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ മാട്ടൂൽ, ഖുറത്തു സാദത്ത് സയ്യിദ് ഫസൽ കോയമ്മ തങ്ങൾ, സയ്യിദ് ഉമറുൽ ഫാറൂഖ് ബുഖാരി പൊസോട്ട്, മഞ്ഞനാടി അബ്ബാസ് മുസ്ലിയാർ, ബേക്കൽ ഇബ്രാഹിം മുസ്ലിയാർ,സി കുഞ്ഞഹമ്മദ് മുസ്ലിയാർ തൃക്കരിപ്പൂർ, ആലമ്പാടി ഉസ്താദ്, മഞ്ഞനാടി ഉസ്താദ് തുടങ്ങിയ മഹാന്മാരുടെ സവിധത്തിലാണ് മദദ് തേടി മുഹിമ്മാത്ത് നേതാക്കളെത്തുന്നത്. സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ഹുസൈൻ അമീൻ അഹ്ദൽ തങ്ങൾ, ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി, അബ്ദുറഹ്മാൻ അഹ്‌സനി, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, മൂസ സഖാഫി കളത്തൂർ, അബൂബക്കർ കാമിൽ സഖാഫി, അബ്ദുൽ റഹ്മാൻ അഹ്സനി . ഉമർ സഖാഫി കർന്നൂർ, ഹാജി അമീറലി ചൂരി തുടങ്ങിയവർ യാത്രാ സംഘത്തെ നയിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



