സംസ്ഥാനത്തെ അര്‍ധ അതിവേഗ റെയില്‍പ്പാത; ഡി പി ആർ തയ്യാറാക്കാൻ കേന്ദ്ര നിർദേശം
ന്യൂഡൽഹി: തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുള്ള തിരുവനന്തപുരം-കണ്ണൂർ അർധ അതിവേഗ റെയിൽപ്പാത പദ്ധതി കേന്ദ്ര പരിഗനണയിൽ. മെട്രോമാൻ ഇ ശ്രീധരന്റെ നേതൃത്വത്തിൽ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ഇതുമായി ബന്ധപ്പെട്ട വിശദ പദ്ധതിരേഖ (ഡി പി ആർ) തയ്യാറാക്കുന്ന പ്രവർത്തനം അടുത്ത മാസം തുടക്കത്തിൽ ആരംഭിക്കും. ഒമ്പത് മാസത്തിനകം ഡി പി ആർ തയ്യാറാക്കാനായി പൊന്നാനിയിൽ പ്രത്യേക ഓഫീസ് തുറന്നു. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ സഹകരണത്തോടെയാവും പദ്ധതിക്ക് രൂപം നൽകുക. തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്കുള്ള 430 കിലോമീറ്റർ അതിവേഗ ട്രെയിനിൽ 3.15 മണിക്കൂർ കൊണ്ട് എത്താൻ പറ്റും. ഒരു ലക്ഷം കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിയിൽ പരമാവധി വേഗം മണിക്കൂറിൽ 200 കിലോമീറ്ററും ശരാശരി വേഗം 135 കിലോമീറ്ററുമായിരിക്കും. 20 മുതൽ 25 കിലോമീറ്ററിനുള്ളിൽ സ്റ്റോപ്പുകളുണ്ടാകും. റെയിൽപ്പാതയിൽ ഓരോ അഞ്ച് മിനുട്ട് ഇടവിട്ട് ട്രെയിൻ ഉണ്ടാകും. ആദ്യഘട്ടത്തിൽ എട്ട് കോച്ചുകളിൽ ബിസിനസ് ക്ലാസ്, നോർമൽ ക്ലാസ് എന്നിങ്ങനെ രണ്ടുതരം കമ്പാർട്ട്മെന്റുകളുണ്ടാകും. റെയിൽവേയുടെ 51 ശതമാനം വിഹിതവും സംസ്ഥാനത്തിൻ്റെ 49 ശതമാനം വിഹിതവും ഉപയോഗിച്ച് രൂപവത്കരിക്കുന്ന കമ്പനിക്കാണ് പദ്ധതിയുടെ ചുമതല. ചെലവിൻ്റെ 60 ശതമാനം കേന്ദ്ര-സംസ്ഥാന സർക്കാരുകളും 40 ശതമാനം കടമായോ കണ്ടെത്തണം. അഞ്ചുവർഷത്തിനുള്ളിൽ 30,000 കോടി രൂപ റെയിൽവേക്കും സംസ്ഥാന സർക്കാരിനും ചെലവഴിക്കേണ്ടി വരും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



