മുഹിമ്മാത്ത് സനദ് ദാനം; ഉത്തര, മധ്യമേഖല യാത്രകൾക്ക് പ്രൗഢ സമാപ്തി: ദക്ഷിണ മേഖല നാളെ മുതൽ
പുത്തിഗെ: ഈ മാസം 28 മുതൽ 31 വരെ നടക്കുന്ന സയ്യിദ് ത്വാഹിറുൽ അഹ്ദൽ 20 മത് ഉറൂസ്, മുഹിമ്മാത്ത് സനദ് ദാന സമ്മേളന ഭാഗമായി സംഘടിപ്പിച്ച ഉത്തര,മധ്യമേഖല യാത്രകൾ സമാപിച്ചു. 20 ന് തുടക്കം കുറിച്ച യാത്ര ജില്ലയിലെ വിവിധ സോണുകളിൽ സന്ദേശ പ്രയാണം നടത്തി. ഇന്നലെ ഉത്തര മേഖല യാത്ര കുമ്പള സോണിലും മധ്യമേഖല യാത്ര ബദിയടുക്ക സോണിലും പ്രയാണം പൂർത്തിയാക്കി. ഓരോ കേന്ദ്രങ്ങളിലും ഊജ്വല വരവേൽപ്പാണ് യാത്രക്ക് ലഭിച്ചത്. ദക്ഷിണ മേഖല യാത്ര നാളെ മുതൽ ആരംഭിക്കും. മൂസ സഖാഫി കളത്തൂർ നേതൃത്വം നൽകും.
ഫോട്ടോ: സയ്യിദ് ത്വാഹിറുൽ അഹ്ദൽ 20 മത് ഉറൂസ്, മുഹിമ്മാത്ത് സനദ് ദാന സമ്മേളന ഭാഗമായി സംഘടിപ്പിച്ച സന്ദേശ യാത്രക്ക് കന്യപ്പാടിയിൽ നൽകിയ സ്വീകരണം.
What's Your Reaction?
Like
1
Dislike
0
Love
0
Funny
1
Angry
0
Sad
0
Wow
0



