മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; കാസർഗോഡ് സോൺ പ്രചരണ സമിതിക്ക് രൂപം നൽകി
കാസർഗോഡ്: ഈ മാസം 28 മുതൽ 31 വരെ നടക്കുന്ന സയ്യിദ് ത്വാഹിറുൽ അഹ്ദൽ 20 മത് ഉറൂസ്, മുഹിമ്മാത്ത് സനദ് ദാന സമ്മേളനം വിജയിപ്പിക്കുന്നതിനായി കാസർഗോഡ് സോൺ പ്രചരണ സമിതിക്ക് രൂപം നൽകി. കാസർഗോഡ് സുന്നി സെന്ററിൽ നടന്ന കൺവെൺഷൻ സയ്യിദ് അലവി തങ്ങളുടെ അധ്യക്ഷതയിൽ ഷാഫി സഖാഫി ചെട്ടുങ്കുഴി ഉദ്ഘാടനം ചെയ്‌തു. അബൂബക്കർ കാമിൽ സഖഫി പാവൂറടുക്ക വിഷയവതരണം നടത്തി. സി എം എ ചേരൂർ സ്വാഗതം പറഞ്ഞു.
ഉപദേശക സമിതി: സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി, ഇത്തിഹാദ് മുഹമ്മദ് ഹാജി, ഹാജി അമീർ അലി ചൂരി. ചെയർമാൻ: അഹ്മദ് സഅദി ചെങ്കള. വൈസ് ചെയർമാൻ: സി എം എ ചേരൂർ, നാഷണൽ അബ്ദുല്ല, ഹാജി ശംസുദീൻ കോളിയാട്, ശാഫി സഖാഫി ചെട്ടുംകുഴി. ജനറൽ കൺവീനർ: നാസർ സഖാഫി തുരുത്തി. കൺവീനർമാർ: ആസിഫ് ആലംപാടി, കരീം പയോട്ട, അബ്ബാസ് പൈച്ചാർ, ഇർഫാദ് മായിപ്പാടി, ഹകീം സഖാഫി, മുസ്ഥഫ ഹനീഫി. ഫിനാൻസ് സെക്രട്ടറി: ടിപ്പു മുഹമ്മദ്.
ഫോട്ടോ: ജില്ലാ സുന്നി സെന്ററിൽ നടന്ന കാസർഗോഡ് സോൺ മുഹിമ്മാത്ത് അഹ്ദൽ ഉറൂസ് സനദ് ദാന സമ്മേളന പ്രചരണ കൺവെൺഷൻ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
1
Wow
0



