കുമ്പള ടോൾ പ്ലാസയിൽ ജനകീയ സമരം തുടങ്ങി; സുരക്ഷ ശക്തമാക്കി പൊലീസ് 

Jan 13, 2026 - 15:47
കുമ്പള ടോൾ പ്ലാസയിൽ ജനകീയ സമരം തുടങ്ങി; സുരക്ഷ ശക്തമാക്കി പൊലീസ് 

കാസർകോട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കുമ്പള ടോൾപ്ലാസയിൽ യൂസർ ഫീ പിരിക്കുന്നതിൽ പ്രതിഷേധിച്ച്  ജനകീയ സമരത്തിന് തുടക്കമായി. എ കെ എം അഷ്റഫ് എം എൽ എയുടെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ മുതൽ  ജനകീയ സമരം ആരംഭിച്ചത്. എൻ എ നെല്ലിക്കുന്ന് എം എൽ എ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അസീസ് കളത്തൂർ, പ്രത്യുരാജ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർളെ, മറ്റു ജനപ്രതിനിധികൾ, രാഷ്ടീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. അനിശ്ചിതകാല സമരം കണക്കിലെടുത്ത് സ്ഥലത്ത് കുമ്പള പൊലീസിൻ്റെ നേതൃത്വത്തിൽ ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. സമരം ആരംഭിക്കുന്നതിനു തൊട്ടു മുമ്പ് സമരക്കാരും ടോൾഗേറ്റ് അധികൃതരും തമ്മിൽ നേരിയ വാക്കു തർക്കം ഉണ്ടായി. ടോൾ പിരിവിനെതിരെ ആക്ഷൻ കമ്മിറ്റി നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ടോൾ പിരിക്കുന്നതിൽ പ്രതിഷേധിച്ച് ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്‌ച ടോൾ ബൂത്ത് ഉപരോധിച്ച് ദേശീയപാതയിലെ ഗതാഗതം തടഞ്ഞിരുന്നു. എം എൽ എ അടക്കമുള്ളവരെ അറസ്റ്റു ചെയ്‌തു നീക്കിയാണ് ഗതാഗതം പുനഃക്രമീകരിച്ചത്. ദേശീയപാതയിൽ രണ്ടു ടോൾ പ്ലാസകൾ തമ്മിലുള്ള ദൂര വ്യത്യാസം 60 കിലോമീറ്റർ ആയിരിക്കണമെന്ന ചട്ടം നിലനിൽക്കെ കുമ്പളയിലെയും തലപ്പാടിയിലെയും ടോൾബുത്തുകൾ തമ്മിൽ 22 കിലോമീറ്റർ ദൂരമാണുള്ളത്. ഈ  അന്യായമായ ടോൾ പിരിവിനെതിരെയാണ് ആക്ഷൻ കമ്മിറ്റിയുടെ പ്രതിഷേധം. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0