റീൽസിനായി തൂങ്ങിമരണം അഭിനയിച്ച യുവാവിന് ദാരുണാന്ത്യം
കാസർകോട്: സോഷ്യൽ മീഡിയ റീൽസ് ചിത്രീകരിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. ആരിക്കാടിയിലെ സന്തോഷാണ് (30)മരിച്ചത്. തൂങ്ങിമരണം അഭിനയിക്കുന്നതിനിടെ അബദ്ധത്തിൽ കയർ കഴുത്തിൽ കുരുങ്ങിയാണ് മരണം സംഭവിച്ചത്. മൊബൈൽ ഫോണിൽ റീൽസ് വീഡിയോ എടുക്കുന്നതിനായി ഉയരം കിട്ടാനായി ഇദ്ദേഹം കയറി നിന്ന തെർമോക്കോൾ ഷീറ്റ് പെട്ടെന്ന് പൊട്ടിപ്പോവുകയും കഴുത്തിൽ ഇട്ടിരുന്ന കയർ മുറുകി മരണം സംഭവിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം ഒരു ഡമ്മിയായി തൂങ്ങിമരിക്കുന്ന വീഡിയോ സന്തോഷ് തന്റെ സുഹൃത്തുക്കൾക്ക് അയച്ചു നൽകിയിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
1
Wow
0



