മുഹിമ്മാത്ത് അലുംനി 'മോസ'ക്ക് നവ സാരഥികൾ 

Jan 4, 2026 - 13:27
Jan 4, 2026 - 14:23
മുഹിമ്മാത്ത് അലുംനി 'മോസ'ക്ക് നവ സാരഥികൾ 

പുത്തിഗെ: മുഹിമ്മാത്തുൽ മുസ്ലിമീൻ എഡ്യൂക്കേഷൻ സെന്റിന്റെ കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളിലെയും പൂർവ്വ വിദ്യാർത്ഥി സംഘടനയായ മോസക്ക് (മുഹിമ്മാത്ത് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ) 2026-28 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. മുഹിമ്മാത്ത് താജുൽ ഉലമാ ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക കൗൺസിലിൽ കുല്ലിയ്യ വൈസ് പ്രിൻസിപ്പൽ അബ്ദുറഹ്മാൻ അഹ്‌സനി പ്രാർത്ഥന നടത്തി. അസീസ് ഹിമമി ഗോസാഡയുടെ അധ്യക്ഷതയിൽ ജനറൽ മാനേജർ ഉമർ സഖാഫി കർന്നൂർ ഉദ്‌ഘാടനം ചെയ്തു. അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ വിഷയാവതരണം നടത്തി. പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്ഥിരസ്വഭാവത്തിലുള്ള അരി സമാഹരണത്തിന്റെ പദ്ധതിയുടെ പ്രഖ്യാപനം അബൂബക്കർ കാമിൽ സഖാഫി നിർവ്വഹിച്ചു. സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ ഭാരവാഹികളെ പ്രഖ്യാപിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ്: സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ സഖാഫി. ജനറൽ സെക്രട്ടറി: താജുദ്ദീൻ മാസ്റ്റർ കരായ. ഫിനാൻസ് സെക്രട്ടറി: ഫർസാൻ അഹ്മദ് ഉള്ളാൾ. വൈസ് പ്രസിഡന്റ്: ഹാഫിസ് അബ്ദുൽ മജീദ് സഖാഫി, അബ്ദുൽ ഖാദർ മൻട്ടമ, സയ്യിദ് യാസീൻ തങ്ങൾ ബായാർ, അബ്ദുൽ സലാം സഅദി ബദ്രിയ നഗർ. ജോയിന്റ് സെക്രട്ടറി: ഖാലിദ് മായിപ്പാടി, ഹാഫിസ് റാഷിദ് ഷാമിൽ ഇർഫാനി, ഷമീർ ഹാജി പാത്തൂർ, സിദ്ദീഖ് ഈശ്വരമംഗല. എക്സിക്യൂട്ടീവ് മെമ്പേഴ്സ്: സയ്യിദ് ഹബീബ് അഹ്ദൽ തങ്ങൾ, സയ്യിദ് മുനീർ അഹ്ദൽ ഹിമമി, സയ്യിദ് സ്വാലിഹ് അഹ്ദൽ ഹിമമി, സയ്യിദ് ഹുസൈൻ അഹ്ദൽ, മുസ്തഫ കർണൂർ, അസീസ് ഹിമമി ഗോസാട, ഹാഫിസ് ഫയാസ് ഹിമമി ദേലംപാടി, ഹാഫിസ് കബീർ ഹിമമി ബോവിക്കാനം, സവാദ് കുമ്പ്ര, മുജീബ് കാലിക്കറ്റ്, ഷഹീദ് ഹിമമി, അലവി ഹനീഫി വി.കെ, ഉമർ ഹിമമി കൊളിയൂർ, സഫ്‌വാൻ ഹിമമി ആദൂർ, സിറാജുദ്ദീൻ അസൈഗോളി, ആഷിക് ഹിമമി അഡ്യാർ, ഹാരിസ് ഹിമമി പരപ്പ, അഷ്റഫ് സഖാഫി ഉളുവാർ, ഹാഫിൽ അഷ്റഫ് സഖാഫി കക്കിഞ്ചെ എന്നിവരെ തെരെഞ്ഞെടുത്തു. താജുദ്ധീൻ മാസ്റ്റർ കരായ സ്വാഗതവും ഖാലിദ് മായിപ്പാടി നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 2
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0