വാണിജ്യ എൽ പി ജി സിലിൻഡർ വില കുത്തനെ കൂട്ടി
ന്യൂഡൽഹി: വാണിജ്യ ആവശ്യത്തിനുള്ള എൽ പി ജി 19 കിലോഗ്രാമിന്റെ സിലിൻഡറിന് 111 രൂപ വർധിപ്പിച്ചു. തുടർച്ചയായി രണ്ട് മാസം വില കുറച്ചതിന് ശേഷമാണ് കൂട്ടിയത്. പുതുക്കിയ വില ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. വില വർധിപ്പിച്ചതോടെ വാണിജ്യ ആവശ്യത്തിനുള്ള സിലിൻഡറിന് ഡൽഹിയിൽ 1,691.5 രൂപയായി. ഗാർഹിക ആവശ്യത്തിനുള്ള സിലിൻഡർ വിലയിൽ മാറ്റമില്ല. കഴിഞ്ഞ ജൂണിന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണ് വാണിജ്യ എൽ പി ജി സിലിൻഡറിന് വർധിപ്പിച്ചത്. രേഖകളില്ലാതെ ലഭിക്കുന്ന അഞ്ച് കിലോഗ്രാമിന്റെ എൽ പി ജിസിലിൻഡറിന് 27 രൂപ വർധിപ്പിച്ചിട്ടുണ്ട്. ഗാർഹിക ആവശ്യത്തിനുള്ള എൽ പി ജി വില കഴിഞ്ഞ ഏപ്രിലിൽ 50 രൂപ വർധിപ്പിച്ചിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
1
Funny
0
Angry
0
Sad
0
Wow
0



