സ്മാർട്ട്‌ സ്കോളർഷിപ്പ് പരീക്ഷ; സംസ്ഥാന തലത്തിൽ രണ്ടാം റാങ്ക് നേടി മുഹിമ്മാത്ത് വിദ്യാർത്ഥിനി

Jan 1, 2026 - 11:08
സ്മാർട്ട്‌ സ്കോളർഷിപ്പ് പരീക്ഷ; സംസ്ഥാന തലത്തിൽ രണ്ടാം റാങ്ക് നേടി മുഹിമ്മാത്ത് വിദ്യാർത്ഥിനി

പുത്തിഗെ: സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിൽ നടത്തിയ സ്മാർട്ട് സ്കോളർഷിപ്പ് പരീക്ഷയിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടി മുഹിമ്മാത്ത് വിദ്യാർത്ഥിനി. ഉളിയത്തടുക്ക പള്ളത്തെ അബ്ദുൽ മജീദ് - ഫർസാന ദമ്പതികളുടെ മകളും മുഹിമ്മാത്തുൽ മുസ്ലിമീൻ ഇംഗ്ലീഷ് മീഡിയം മദ്റസ ഏഴാം തരം വിദ്യാർത്ഥിനിയുമായ മലീഹ മഹറാണ് ശ്രദ്ദേയമായ നേട്ടം കൈവരിച്ചത്.

മൂന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് സ്മാർട്ട് സ്കോളർഷിപ്പ് പരീക്ഷ നടക്കുന്നത്. ഇസ്ലാമിക് എജ്യുക്കേഷണൽ ബോർഡ് അംഗീകൃത മദ്റസാ വിദ്യാർത്ഥികളിൽ അധിക നൈപുണി വളർത്തിയെടുക്കാനും മത്സര പരീക്ഷകൾക്കു സജ്ജരാക്കാനുമായി സംവിധാനിച്ചിട്ടുള്ള സവിശേഷമായ ഒരു പദ്ധതിയാണ് സ്മാർട്ട് സ്കോളർഷിപ്പ് എക്സാമിനേഷൻ. കുട്ടികളിലെ പഠന തൽപ്പരതയും ചിന്താശേഷിയും വളർത്തിയെടുത്ത് കാലത്തോടൊപ്പം നടക്കാൻ പ്രാപ്തരാക്കുകയാണ് പരീക്ഷയുടെ ലക്ഷ്യം. മികച്ച നേട്ടം കൈവരിച്ച വിദ്യാത്ഥിനിയെ മുഹിമ്മാത്ത് അക്കാദാമിക് സമിതി അഭിനന്ദിച്ചു.

What's Your Reaction?

Like Like 2
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0