മുളിയടുക്കം താജുല്‍ ഉലമ സൗധത്തിന് കുമ്പോല്‍ തങ്ങള്‍ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു.

Apr 27, 2025 - 18:24
മുളിയടുക്കം താജുല്‍ ഉലമ സൗധത്തിന് കുമ്പോല്‍ തങ്ങള്‍ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു.

കുമ്പള: പതിറ്റാണ്ടുകളോളം സമസ്തയെന്ന മഹിതമായ ആദര്‍ശ പ്രസ്ഥാനത്തിന് കരുത്തുറ്റ നേതൃത്വം നല്‍കിയ താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്‌മാന്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെ നാമധേയത്തില്‍ മുളിയടുക്കയില്‍ പടുത്തുയര്‍ത്തുന്ന താജുല്‍ ഉലമ സൗധത്തിന് സമസ്ത ഉപാധ്യക്ഷന്‍ കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു..സാമൂഹിക,സാന്ത്വന, ജീവകാരുണ്യ, സാംസ്‌കാരിക ആത്മീയ, വൈജ്ഞാനിക മേഖലയില്‍ വിവിധങ്ങളായ സേവനങ്ങള്‍ക്ക് താജുല്‍ ഉലമ സൗധത്തില്‍ വേദിയൊരുക്കും.
     ശിലാസ്ഥാപന ചടങ്ങില്‍ മുഹമ്മദ് ഇസ്മായില്‍ ഹാജി അധ്യക്ഷത വഹിച്ചു, അബ്ദുല്‍ കരീംദര്‍ബാര്‍ കട്ട, ശാഫി മദനി, ഷംസുദ്ദീന്‍ മദനി, മൂസ ഇസ്മായില്‍, അബ്ദുള്ള സി എം, അബ്ബാസ് എം, യൂസുഫ് കെ.ബി, അഷ്‌റഫ് എം, അബ്ബാസ് മാഹിന്‍ മുഹമ്മദ് പള്ളി, യൂസുഫ് മാഹിന്‍, മുഹമ്മദ് മുണ്ടപള്ള, യൂസുഫ് മുഹമ്മദ് അലി, ബഷീര്‍ എം ഐ, സിദ്ധീഖ് ബാഉടല്‍, ശംസുദീന്‍ കെ.ബി തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു. സഅദ് ബി. എം സ്വാഗതവും സുഹൈല്‍ നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0