സമസ്ത: അഞ്ച് മദ്റസകള്‍ക്ക് കൂടി അംഗീകാരം നൽകി
കോഴിക്കോട്: അഞ്ച് മദ്റസകൾക്ക് കൂടി അംഗീകാരം നൽകി സമസ്‌ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ്. പാലക്കാട് ജില്ല, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള മദ്റസകൾക്കാണ് പുതുതായി അംഗീകാരം നൽകിയത്. പാലക്കാട് ജില്ലയിലെ അൽ ഹുബാബ ഖുർആനിക് പ്രി സ്‌കൂൾ, ഗ്രീൻ വാലി സ്കൂൾ കൂറ്റനാട്, കർണാടകയിലെ മസ്‌ജിദ് ഈ ഖൂബാ മദ്റസ ഈ ഗരീബ് നവാസ്-ന്യു സിമ്ല നഗർ, ഹുബ്ലി, അൽ ഫജർ ഇംഗ്ലീഷ് മീഡിയം മദ്റസ തബീബ് ലാൻ്റ് -ഗണേഷ് പേട്ട്, അൽ മദ്റസത്തുൽ മീറാസിയ്യ ദാവനഗരെ എന്നീ മദ്റസകൾക്കാണ് അംഗീകാരം നൽകിയത്.
ബോർഡ് ഓഫീസിൽ ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, ടി അബൂഹനീഫൽ ഫൈസി തെന്നല, വി പി എം ഫൈസി വില്യാപള്ളി, പ്രൊഫ. എ കെ അബ്‌ദുൽ ഹമീദ്, വണ്ടൂർ അബ്‌ദുറഹ്മാൻ ഫൈസി, മാളിയേക്കൽ സുലൈമാൻ സഖാഫി, കെ എം എ റഹീം സാഹിബ്, സി പി സൈതലവി മാസ്റ്റർ, എൻ അലി അബ്‌ദുല്ല സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0