പ്രചരിക്കുന്നത് വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് 

Sep 24, 2026 - 10:07
പ്രചരിക്കുന്നത് വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് 

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും വ്യാജമാണെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഇതിനായി യാതൊരുവിധ അവസാന തീയതിയോ സമയപരിധിയോ വകുപ്പ് നിശ്ചയിച്ചിട്ടില്ലെന്നും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളിൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.   സെപ്റ്റംബർ 25-നകം നമ്പർ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ സർവീസുകൾ മുടങ്ങുമെന്ന തരത്തിലാണ് തെറ്റായ സന്ദേശങ്ങൾ പ്രചരിച്ചിരുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ സേവനങ്ങൾ തടസ്സമില്ലാതെ ലഭിക്കുന്നതിന് ലൈസൻസുമായി സ്വന്തം മൊബൈൽ നമ്പർ ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെങ്കിലും, അതിനായി പ്രത്യേക സമയപരിധി ഒന്നുമില്ല.   ഓഫീസുകൾ കയറിയിറങ്ങാതെ തന്നെ പൊതുജനങ്ങൾക്ക് sarathi.parivahan.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി സ്വന്തം മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. ഓൺലൈനായി ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ മാത്രം മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളുമായി ബന്ധപ്പെട്ടാൽ മതിയെന്നും, വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളെ മാത്രം ആശ്രയിക്കണമെന്നും എം.വി.ഡി വ്യക്തമാക്കി.   

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0