അൽ ഖലം മദ്റസ ഫെസ്റ്റ് സമാപിച്ചു; സി അബ്ദുല്ല മുസ്‌ലിയാർ മദ്റസ ജേതാക്കൾ
പുത്തിഗെ: മുഹിമ്മാത്ത് 'അൽ ഖലം' ഇൻ്റർ മദ്റസ ഫെസ്റ്റിന് പേരാലിൽ സമാപനം. മുഹിമ്മാത്തുൽ മുസ്‌ലിമീൻ എജുക്കേഷൻ സെൻ്ററിനു കീഴിലായി പ്രവർത്തിക്കുന്ന മദ്റസകൾ മാറ്റുരക്കുന്ന 'അൽ ഖലം' നാലാം പതിപ്പിൽ 141 പോയിൻ്റുകൾ നേടി സി അബ്ദുല്ല മുസ്‌ലിയാർ സുന്നി മദ്റസ ജേതാക്കളായി. 138 പോയിൻ്റുകൾ നേടി മുഹിമ്മാത്തുൽ മുസ്ലിമീൻ മദ്റസ രണ്ടാം സ്ഥാനവും 99 പോയിൻ്റുകൾ നേടി റാശിദിയ്യ സുന്നി മദ്റസ നെല്ലിക്കട്ട മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിവിധ വേദികളിലായി 300 ഓളം പ്രതിഭകൾ മാറ്റുരച്ചു. സീനിയർ വിഭാഗത്തിൽ നെല്ലിക്കട്ട റാശിദിയ്യ മദ്റസയിലെ ശമീം അഹ്മദും ജൂനിയർ വിഭാഗത്തിൽ പെർമുദെ അജികുമാർ അഹ്ദലിയ്യ മദ്റസയിലെ അബുദു റഹ്മാൻ മുസയ്യനും കലാ പ്രതിഭകളായി.
വിജയികൾക്ക് മുഹിമ്മാത്ത് ജനറൽ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ട്രോഫികൾ സമ്മാനിച്ചു. സ്വാഗത സംഘം ചെയർമാൻ മുഹമ്മദ് ഹാജി പേരാൽ പതാക ഉയർത്തി. എസ് എസ് എഫ് കേരള അധ്യക്ഷൻ സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു, ഫസൽ പേരാൽ, എം. എസ് മുഹമ്മദ്, മുഹമ്മദ് മുസ്ലിയാർ കാമണാൽ, അബ്ദുറഹ്മാൻ മുസ്ലിയാർ തുടങ്ങിയവർ പ്രസംഗിച്ചു. അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, ഉമർ സഖാഫി കർന്നൂർ, മുഹമ്മദ് ഹാജി പേരാൽ, അബ്ദുറഹ്മാൻ മുസ്ലിയാർ പേരാൽ, അബ്ദുൽ അസീസ് ഹിമമി ഗോസാഡ, അബ്ദുൽ ഖാദർ സഅദി, ശാഹുൽ ഹമീദ് സഅ്ദി, സിദ്ധീഖ് ഹിമമി സഖാഫി സി എച്ച് , ഉമൈർ സഖാഫി കളത്തൂർ, യൂനുസ് സുറൈജി സഖാഫി, ഫാറൂഖ് കുബണൂർ തുടങ്ങിയവർ സംബന്ധിച്ചു.
What's Your Reaction?
Like
2
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0